Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലാ പോലീസ് കോവിഡ് സെല്‍ വിപുലീകരിച്ചു

പത്തനംതിട്ട; കോവിഡ് 19 മായി ബന്ധപ്പെട്ട നിബന്ധനകളും മറ്റും നടപ്പില്‍ വരുത്തുന്നത് ലക്ഷ്യമാക്കി രൂപീകരിച്ച കോവിഡ് സെല്‍ വിപുലീകരിച്ചു. ഇതുപ്രകാരം പോലീസ് കോവിഡ് സെല്ലിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിനെ ഏല്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് എന്‍ഫോഴ്സ്മെന്റ് മോണിറ്ററിങ് ടീമിനെ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ് നയിക്കും.

police

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ദൈനംദിന വിവരശേഖരണം, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെടുക്കുന്ന കേസുകള്‍, പെറ്റി കേസുകള്‍, നല്‍കുന്ന നോട്ടീസുകള്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും വേണ്ട ക്ഷേമപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങള്‍, കോവിഡ് പോസിറ്റീവ് ആയവരുടെയും, പ്രാഥമിക സാമ്പര്‍ക്കത്തില്‍ വരുന്നവരുടെയും ലിസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നത് സംബന്ധിച്ച കാര്യങ്ങളുടെ ശേഖരണം ഒരു എസ്.ഐ യെ ഏല്പിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളെപ്പറ്റിയുള്ള വിവരങ്ങള്‍, ഇവരില്‍ പോസിറ്റീവ് ആയവരെത്ര, ക്വാറന്റീനിലുള്ളവര്‍ എത്ര തുടങ്ങിയ കണക്കുകള്‍ ഒരു എസ്‌ഐ ശേഖരിക്കും. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കല്‍, ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍കല്‍, കണ്‍ട്രോള്‍ റൂം രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും പോലീസുദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+