പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണ്‍ ഇളവുകള്‍ വന്നു... ഇനി പരീക്ഷാ കാലം, വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനം ഇങ്ങനെ

Google Oneindia Malayalam News

പത്തനംതിട്ട: കൊറോണവൈറസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കാലവും അവധി കാലവും ശരിക്കും തട്ടിയെടുത്തിരിക്കുകയാണ്. ഇളവുകള്‍ ലോക്ഡൗണില്‍ വന്ന് കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അവരെ കാത്തിരിക്കുന്നത് പരീക്ഷാ കാലമാണ്. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍, വിഎച്ച്എസ്എസ് എന്നീ പരീക്ഷകളാണ് ഒരുങ്ങുന്നത്. എന്നാല്‍ ഭയം നിറഞ്ഞ പരീക്ഷയേക്കാള്‍ കൊറോണയാണ് ഇവരെ അലട്ടുന്നത്. അതിനായി ജില്ലാ ഭരണകൂടം മാസ്‌കുകളാണ് ഒരുക്കുന്നത്.

1

ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷ ഒരുക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35000 മാസ്‌കുകളാണ് ജില്ലയില്‍ തയ്യാറായിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം, സര്‍വശിക്ഷാ അഭിയാന്‍ കേരളവും ചേര്‍ന്ന് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ പത്ത് ലക്ഷം മാസ്‌കുകളാണ് തയ്യാറാക്കുന്നത്. അതേസമയം ജില്ലാ ഭരണകൂടം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സമ്മാനം കൂടിയാണിത്.

വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ കാലത്ത് സുരക്ഷയൊരുക്കേണ്ടത് അതാവശ്യമാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു. കഴിഞ്ഞ ദിവസമാണ് ഹയര്‍സെക്കണ്ടറി, എസ്എസ്എല്‍സി പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പത്തനംതിട്ട ജില്ലയില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്എസ് പരീക്ഷ എഴുതുന്ന 35000 വിദ്യാര്‍ത്ഥികലാണ് ഉള്ളത്. ഇതിനനുസരിച്ചാണ് മാസ്‌കുകള്‍ എത്തിയിരിക്കുന്നത്.

Recommended Video

cmsvideo
Guidelines for lockdown 4.0 | Oneindia Malayalam

വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ വീടുകളില്‍ നിര്‍മിച്ച പുനരുപയോഗിക്കാവുന്ന 35000 മാസ്‌കുകള്‍ നിര്‍മിച്ചിരിക്കുകയാണ്. പരീക്ഷാ സമയത്ത് ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും. മാസ്‌ക് ചലഞ്ച് എന്ന പ്രോഗ്രാമിന്റെ ഭാഗമായാണിത്. മാസ്‌കുകള്‍ നിര്‍മിക്കുന്നതിന് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശീലനവും നല്‍കിയിരുന്നു. ജില്ലയിലെ മാസ്‌കുകള്‍ കളക്ടര്‍ പിബി നൂഹ് എന്‍എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ ജേക്കബ് ജോണില്‍ നിന്ന് സ്വീകരിച്ചു.

ഒന്നില്‍ തുടങ്ങി സിന്ധ്യ, ചിന്ദ്വാരയില്‍ പൊടിപാറും, കമല്‍നാഥിനും മകനും, ലക്ഷ്യം 2, ഗെയിം പ്ലാന്‍!!ഒന്നില്‍ തുടങ്ങി സിന്ധ്യ, ചിന്ദ്വാരയില്‍ പൊടിപാറും, കമല്‍നാഥിനും മകനും, ലക്ഷ്യം 2, ഗെയിം പ്ലാന്‍!!

2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!

English summary
35000 masks will distribute for students who partiticipate in sslc hsc examanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X