പത്തനംതിട്ടയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രണ്ടുപേര്‍ക്ക് രോഗ മോചനം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. മേയ് 22ന് ബഹ്‌റിനില്‍ നിന്ന് മനാമ-തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കുളനട സ്വദേശിനിയും ഗര്‍ഭിണിയുമായ 26 വയസുകാരി, മേയ് 26ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചിന്‍ വിമാനത്തില്‍ എത്തിയ മാന്തുക സ്വദേശിനിയായ 30 വയസുകാരി, മേയ് 26 ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചിന്‍ വിമാനത്തില്‍ എത്തിയ കടമ്പനാട് സ്വദേശിനിയായ 36 വയസുകാരി,
മേയ് 27ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചിന്‍ വിമാനത്തില്‍ എത്തിയ ചെറുകോല്‍ സ്വദേശിയായ 25 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്.ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 21 ആയി. ഇതുവരെ ആകെ 52 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 മൂലം ജില്ലയില്‍ ഒരാള്‍ മരണമടഞ്ഞു. നിലവില്‍ ജില്ലയില്‍ 30 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 26 പേര്‍ പത്തനംതിട്ട ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 29 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ രണ്ടു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ആറു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 20 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 58 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (1) പുതിയതായി 10 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

സമ്പര്‍ക്ക പട്ടികയിലുള്ള 72 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3298 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 733 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (1) തിരിച്ചെത്തിയ 78 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (1) എത്തിയ 148 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4103 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 114 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1137 പേരെ താമസിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് (1) 122 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8220 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
Recommended Video

ജില്ലയില്‍ ഇന്ന് 226 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(1) വരെ അയച്ച സാമ്പിളുകളില്‍ 50 എണ്ണം പൊസിറ്റീവായും 7606 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 372 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 32 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 128 കോളുകളും ലഭിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications