Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ജാഗ്രത കൈവിടരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥനയുമായി പത്തനംതിട്ടയിലെ നിയുക്ത എംഎല്‍എമാര്‍

പത്തനംതിട്ട: എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെങ്കിലും പത്തനംതിട്ടയിലെ നിയുക്ത എംഎൽഎമാർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുൻകൈ എടുത്ത് രംഗത്ത് വരികയാണ്. കൊവിഡ് പ്രതിരോധത്തിൽ ഒരുതരത്തിലും ജാഗ്രത കൈവെടിയരുത് എന്നാണ് പത്തനംതിട്ടയിലെ നിയുക്ത ജനപ്രതിനിധികൾ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ജില്ലയിലെ കൊവിഡ് അവലോക യോഗത്തിലാണ് നിയുക്ത എംഎൽഎമാർ പങ്കെടുത്ത് ഇക്കാര്യം പറഞ്ഞത്. അഡ്വ മാത്യു ടി തോമസ്, വീണ ജോർജ്ജ്, ചിറ്റയം ഗോപകുമാർ, അഡ്വ കെയു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായണ്‍ എന്നിവരെകൂടാതെ എഡിഎം ഇ മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഡിഎംഒ(ആരോഗ്യം) ഡോ എഎല്‍ ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എബി സുഷന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഓക്സിജൻ ലഭ്യതയെകുറിച്ച് ആശങ്ക

ഓക്സിജൻ ലഭ്യതയെകുറിച്ച് ആശങ്ക

കോവിഡിന് എതിരെ മതിയായ ജാഗ്രത വരും ദിവസങ്ങളില്‍ പൊതു സമൂഹം സ്വീകരിക്കണമെന്ന് തിരുവല്ല നിയുക്ത എംഎൽഎ അഡ്വ മാത്യു ടിതോമസ് പറഞ്ഞു. തിരുവല്ല നഗരസഭ, ചുറ്റുമുള്ള പഞ്ചായത്തുകളിലും കോവിഡ് രോഗികളില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇവ നിയന്ത്രിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. കോവിഡ് ജാഗ്രതാ സമിതികള്‍ ശക്തമാക്കണം. ജില്ലയിലെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും

ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും

ആറന്മുള മണ്ഡലത്തില്‍ പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് ആറന്മുള എംഎൽഎ വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് ഒന്നാം തരംഗത്തില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ രണ്ടാം തരംഗത്തെ നേരിടുന്നതിന് നടപടികള്‍ കൂടുതല്‍ ശക്തമാക്കും. സിഎഫ്എല്‍ടിസികളില്‍ കഴിയുന്ന രോഗികള്‍ക്ക് പഞ്ചായത്തുകള്‍ ഭക്ഷണം ഉറപ്പാക്കണം. സെല്‍ഫ് ലോക്ഡൗണാണ് ഏറ്റവും പ്രധാനം. അതിനായി ജനങ്ങള്‍ എല്ലാവരും സഹകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

സിഎഫ്എൽടിസികൾ പ്രവർത്തനസജ്ജമാക്കും

സിഎഫ്എൽടിസികൾ പ്രവർത്തനസജ്ജമാക്കും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേരും. കോവിഡ് ഒന്നാം തരംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന, എന്നാല്‍ ആവശ്യം വരാത്തതുമൂലം ഉപയോഗിക്കാതിരുന്നതുമായ സിഎഫ്എല്‍ടിസികള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവില്‍ ഏനാത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എംഎല്‍എ പറഞ്ഞു.

സൌകര്യങ്ങൾ വർദ്ധിപ്പിക്കും

സൌകര്യങ്ങൾ വർദ്ധിപ്പിക്കും

ഗൗരവതരമായ സാമൂഹിക സാഹചര്യമാണിപ്പോഴുള്ളതെന്നും ഇതിനെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോന്നി എംഎൽഎ അഡ്വ കെയു ജനീഷ് കുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായിവരും. അവ ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. വെന്റിലേറ്റര്‍, ബെഡ്, ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

കൂടുതൽ ഗൌരവം വേണം

കൂടുതൽ ഗൌരവം വേണം

ജില്ലയില്‍ രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാല്‍ അധിക ഡോക്ടര്‍, നഴ്‌സുമാരുടെ സഹായം വേണ്ടി വന്നേക്കാം. ഇതിനു കഴിയുന്നവര്‍ തങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായണ്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കാണുന്ന കാഴ്ച നമുക്കിടയില്‍ സംഭവിക്കില്ല എന്നു കരുതരുത്. നാം ഇപ്പോള്‍ കൂടുതല്‍ ഗൗരവം കാണിച്ചില്ലെങ്കില്‍ നമ്മളും അത്തരം ഭയാനക സാഹചര്യത്തിലെത്തും എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.

എൽഡിഎഫ് ജില്ല

എൽഡിഎഫ് ജില്ല

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ച ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചിരുന്നത്. ഇത്തവണ വിജയിച്ച അഞ്ച് പേരിൽ മൂന്ന് പേർ സിറ്റിങ് എംഎൽഎമാരാണ്.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+