പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ നിര്‍ത്തിയിട്ട് മീന്‍ വാങ്ങാന്‍ പോയതാണ്, തിരിഞ്ഞ് നോക്കുമ്പോള്‍ കണ്ടത്, ഞെട്ടിക്കുന്ന കാഴ്ച്ച!

Google Oneindia Malayalam News

തിരുവല്ല: ഒന്ന് മീന്‍ വാങ്ങി കഴിക്കണമെന്ന് വലിയ ആഗ്രഹം. അതിനായി ഒന്ന് പുറത്തേക്കിറങ്ങിയതാണ് ഒരു യാത്രക്കാരന്‍. പിന്നീട് സംഭവിച്ചതൊക്കെ ഒരു കെട്ടുകഥ പോലെയാണ്. പുഴമീന്‍ കഴിക്കാന്‍ കൊതിയായത് കൊണ്ട് വഴിയരികില്‍ കാര്‍ നിര്‍ത്തി അത് വാങ്ങാന്‍ ഇറങ്ങിയത്. എന്നാല്‍ പിന്നീട് നടന്നത് ഞെട്ടിക്കുന്നതായിരുന്നു വഴിയരികിള്‍ നിര്‍ത്തിയ കാര്‍ ഉരുണ്ട് കുഴിയിലേക്ക് വീഴുകയായിരുന്നു.

1

ഏറ്റവും അമ്പരിപ്പിക്കുന്ന കാര്യം ഈ കാറിലൊരാളുണ്ടായിരുന്നു എന്നതാണ്. ഇയാള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. തിരുവല്ല-കായംകുളം റോഡില്‍ പുളിക്കീഴ് പാലത്തിന് സമീപമായിരുന്നു അപകടം. പാലത്തിന് സമീപം പുഴമീന്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് വാങ്ങാനായി ഇറങ്ങുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ച കാര്യങ്ങളല്ല നടന്നിരിക്കുന്നത്.

ഈ പാലത്തിനടുത്ത് തന്നെ ഡ്രൈവര്‍ മീന്‍ വാങ്ങാനായി കാര്‍ നിര്‍ത്തിയത്. ഓടിച്ചിരുന്നയാള്‍ മീന്‍ വാങ്ങി കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. എന്നാല്‍ ഇയാള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. അല്ലെങ്കില്‍ തന്നെ വലിയ അപകടങ്ങള്‍ നടന്നാല്‍ മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുക ഇത്തരമൊരു പ്രശ്‌നം ആരായാലും ശ്രദ്ധിക്കാന്‍ വഴിയില്ല. എന്തായാലും ഇതിന്റെ കാരണവും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ തനിയെ ഉരുണ്ട് 12 അടിയോളം താഴ്ച്ചയുള്ള കുഴിയിലേക്കാണ് മറിഞ്ഞ് വീമത്. കാറിനുള്ളിലെ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. യഥാര്‍ത്ഥ കാരണം ഹാന്‍ഡ് ബ്രേക്ക് തെന്നിമാറിയതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. തകഴി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച ശേഷമാണ് ഇവരെ പറഞ്ഞ് വിട്ടത്.

പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍

English summary
car rolled into the pit after hand brake slipped away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X