പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യനന്മയ്ക്ക് മുന്‍ഗണന നല്‍കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് പത്തനംതിട്ട ജില്ല കലക്ടർ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മനുഷ്യനന്മയ്ക്ക് മുന്‍ഗണന നല്‍കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ കാന്‍സര്‍ നിര്‍ണയക്യാമ്പും, മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍.പി.കെ അധ്യക്ഷത വഹിച്ചു.

<strong>വായന അറിവും ഉള്‍ക്കാഴ്ചയും നല്‍കും; ഒരു വ്യക്തിയെ നല്ല മനുഷ്യനാക്കി മാറ്റുന്നതില്‍ വായനയ്ക്ക് മുഖ്യ പങ്കെന്ന് അന്നപൂര്‍ണാ ദേവീ</strong>വായന അറിവും ഉള്‍ക്കാഴ്ചയും നല്‍കും; ഒരു വ്യക്തിയെ നല്ല മനുഷ്യനാക്കി മാറ്റുന്നതില്‍ വായനയ്ക്ക് മുഖ്യ പങ്കെന്ന് അന്നപൂര്‍ണാ ദേവീ

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി .ജെ.ആര്‍. ലാല്‍കുമാര്‍ പദ്ധതി വിശദീകരണം നല്‍കി. വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വിശ്വംഭരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി എബ്രഹാം, പി.ആര്‍.രാമചന്ദ്രന്‍പിള്ള, ജയശ്രീ സുരേഷ്, എലിസബത്ത് രാജു, പ്രിയ.എസ്.തമ്പി, മിനി വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആനന്ദവല്ലിയമ്മ, ദീപ.എസ്.രാജന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എല്‍.കെ.ഗായത്രി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി.സാജന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.അജിത് കുമാര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.

Pathanamthitta district collector

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ബാഷാ മുഹമ്മദ്, റോളര്‍ സ്‌കേറ്റിംഗ് അന്തര്‍ദേശീയ താരം അഭിജിത്ത് അമല്‍രാജ്, ഭരണസമിതി അംഗങ്ങളുടേയും ജീവനക്കാരടേയും കുട്ടികളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍, 2018-19 സാമ്പത്തികവര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ 100 ശതമാനം തുക ചെലവഴിച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെ കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു. കാന്‍സര്‍ രോഗങ്ങളെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ശശിധരന്‍പിള്ള നയിച്ചു. തുടര്‍ന്ന് രോഗനിര്‍ണയവും സൗജന്യ മരുന്നുവിതരണവും നടന്നു.

English summary
Pathanamthitta collector inagurated medical camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X