പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസ് നരനായാട്ട്'; പ്രതിഷേധവുമായി ഡിസിസി

Google Oneindia Malayalam News

പത്തനംതിട്ട: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ചിലുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധവുമായി പത്തനംതിട്ട ഡിസിസി. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ നേരെ അതിക്രൂരമായ പോലീസ് മർദ്ദനമാണ് ഉണ്ടയതെന്ന് ഡിസിസി നേതൃത്വം പറഞ്ഞു. യൂത്ത് ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിൽ സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, വിശാഖ് വെണ്പാല, ഷിന്റു തെനാലിൽ, എം എം പി ഹസ്സൻ, ജിതിൻ ജി നൈനാൻ, ജോയൽ മുക്കരണത്ത്, അൻസർ മുഹമ്മദ്‌, അനൂപ് വെങ്ങവിളയിൽ, റെനോ പി രാജൻ, ഷിബു കാഞ്ഞിക്കൽ എന്നിവർക്ക് പരിക്കേറ്റു.

ജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗുംജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗും

ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി ശ്രീ പഴകുളം മധുവായിരുന്നു ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ, ജില്ലാ ഭാരവാഹികളായ ജി മനോജ്, ജിജോ ചെറിയാൻ ലക്ഷ്മി അശോക് സിനി മെഴുവേലിൽ, അലക്സ് കോയിപ്പുറത്ത്, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ആരിഫ് ഖാൻ അനന്തു ബാലൻ അഫ്സൽ വി ഷെയ്ക്ക് അഖിൽ അഴൂർ എന്നിവർ പ്രസംഗിച്ചു.

inc

ഉദ്ഘാടനത്തിനും ശേഷവും സമാധാനപരമായി നടന്ന മാർച്ചിനു നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും, പിരിഞ്ഞു പോകാത്ത പ്രവർത്തകർക്ക് നേരെ ക്രൂരമായ രീതിയില്‍ ലാത്തിച്ചാർജ് നടത്തുകയുമായിരുന്നെന്നും ഡിസിസി അവകാശപ്പെട്ടു. പൊലീസിനെ ഉപയോഗിച്ചുള്ള ഇത്തരം നടപടികളിലൂടെ സമരത്തെ അടിച്ചൊതുക്കാമെന്നുള്ളത് സര്‍ക്കാറിന്‍റെ വെറും വ്യാമോഹം മാത്രമാണെന്നും നേതൃത്വം അഭിപ്രായപ്പെട്ടു.

താരലേലത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച തീരുമാനം ആ താരത്തിനെ തിരഞ്ഞെടുത്ത്; തുറന്ന് പറഞ്ഞ് മക്കല്ലംതാരലേലത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച തീരുമാനം ആ താരത്തിനെ തിരഞ്ഞെടുത്ത്; തുറന്ന് പറഞ്ഞ് മക്കല്ലം

English summary
pathanamthitta dcc slams pinarayi vijayan on police action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X