പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങൾ പാലിക്കണം: കളക്ടര്‍

Google Oneindia Malayalam News

പത്തനംതിട്ട: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ല കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ഐസോലേഷൻ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തുന്നവരില്‍ റെഡ്സോണില്‍ നിന്നുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കും. കോവിഡ് കെയര്‍ സെന്ററുകളില്‍ എത്താത്ത റെഡ് സോണില്‍ നിന്നുള്ളവരെ ഉടന്‍ തന്നെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ഐസലേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ജില്ലയിലേക്ക് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ ഐസലേറ്റ് ചെയ്യുന്നതായിരിക്കും. വരും ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി ജില്ലയിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്തലത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഉണ്ടാകും. ഓരോ ദിവസവും ബോര്‍ഡര്‍ കടന്നെത്തുന്നവരുടെ വിവരം പഞ്ചായത്ത്തലത്തില്‍ തയാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടര്‍ മുഖേന ജില്ലാ ഭരണകൂടത്തിനു കൈമാറണം.

 coronavirus1

ജില്ലയിലേക്ക് എത്തുന്നവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ ഐസലേറ്റ് ചെയ്യുന്നത് സംബന്ധിച്ച് അതത് നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് പഞ്ചായത്തിലേക്ക് എത്തുന്നവരുടെ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ശേഖരിക്കണം.

കോവിഡ് കെയര്‍ സെന്ററുകളില്‍ ആവശ്യമായ വോളണ്ടിയര്‍മാരെ ക്രമീകരിക്കും. കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തണം. ഹോം ഐസോലേഷ‍നിലുള്ളവർ വീടുകളിൽ മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് മുറിയ്ക്കകത്ത് തന്നെകഴിയണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് ബന്ധപ്പെടുന്നതിനായും വാര്‍ഡ്, പഞ്ചായത്ത് തലത്തില്‍ സമിതികള്‍ കൂടണം. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ നമ്പരും അവിടെ പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാരുടെ വിവരവും ജില്ലാഭരണകൂടത്തിനു കൈമാറണം.

ഐസലേറ്റ് ചെയ്തവര്‍ക്ക് ജനകീയ ഹോട്ടലുകള്‍ അടിയന്തരമായി ആരംഭിച്ച് അവിടെ നിന്നും ഭക്ഷണം എത്തിച്ചുനല്‍കണം. സെന്ററുകളിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും സന്ദര്‍ശനം അനുവദിക്കരുത്. അവിടെ പ്രവര്‍ത്തിക്കുന്ന ഓരോ പ്രവര്‍ത്തകരും ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും സഹായം രാത്രികാലങ്ങളില്‍ ഉണ്ടാകും.കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നവരും ശുചീകരണ തൊഴിലാളികളും മാലിന്യ നിര്‍മാര്‍ജനം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. മാസ്‌ക്, ഹാന്റ് വാഷ്, സാനിറ്റൈസര്‍ എന്നിവ ആവശ്യാനുസരണം എല്ലാ സെന്ററുകളിലും നിര്‍ബന്ധമാക്കണമെന്നും ഒപ്പം ഐസലേറ്റ് ചെയ്തവരും പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാരും ശാരീരിക അകലം പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവരെ വീടുകളിലും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലും ഐസലേറ്റ് ചെയ്യണം. മൂന്നു ദിവസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ കോവിഡ് കെയര്‍ സെന്ററുകളും പൂര്‍ണമായും സജ്ജമാക്കണം. അതത് പഞ്ചായത്തുകളിലെത്തുന്നവരുടെ വിവരങ്ങള്‍ അതത് ദിവസങ്ങളില്‍ എംഎല്‍എമാരെ അറിയിക്കണം.ഇപ്പോഴുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേ പഞ്ചായത്ത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്

English summary
Pathanamthitta District Collector about expat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X