പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയ്ക്ക് ശമനം: പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി

Google Oneindia Malayalam News

പത്തനംതിട്ട: ശക്തമായ മഴയ്ക്ക് ശമനമായതോടെ പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലെ 104 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 1755 കുടുംബങ്ങളിലെ 5597 പേര്‍. ഇതില്‍ 2266 പുരുഷന്‍മാരും 2448 സ്ത്രീകളും 883 കുട്ടികളും ഉള്‍പ്പെടുന്നു.

മാറ്റി പാര്‍പ്പിച്ചതില്‍ കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള രണ്ടു പേരും ഉള്‍പ്പെടും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 60 വയസിന് മുകളിലുള്ള 396 പേരും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍പേര്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 82 ക്യാമ്പുകളിലായി 1412 കുടുംബങ്ങളിലെ 4563 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 1896 പുരുഷന്‍മാരും 1993 സ്ത്രീകളും 674 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കില്‍ 60 വയസിന് മുകളിലുള്ള 221പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.

 rain-

കോഴഞ്ചേരി താലൂക്കില്‍ 13 ക്യാമ്പുകളിലായി 176 കുടുംബങ്ങളിലെ 563 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 201 പുരുഷന്‍മാരും 238 സ്ത്രീകളും 124 കുട്ടികളും ഉള്‍പ്പെടും. കോഴഞ്ചേരി താലൂക്കില്‍ മാറ്റിപാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 68 പേരും ഉണ്ട്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള രണ്ടു പേരെയും ഒരു ഗര്‍ഭിണിയേയും കോഴഞ്ചേരി താലൂക്കില്‍ പ്രത്യേക ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.

അടൂര്‍ താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 86 കുടുംബങ്ങളില്‍ നിന്നായി 271 പേരെയാണു മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 104 പുരുഷന്‍മാരും 127 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടും. 60 വയസിന് മുകളിലുള്ള 38 പേരെയാണ് താലൂക്കില്‍ ക്യാമ്പിലേക്ക് മാറ്റിയത്. റാന്നി താലൂക്കില്‍ മൂന്നു ക്യാമ്പുകളിലായി 52 കുടുംബങ്ങളില്‍ നിന്നായി 113 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 28 പുരുഷന്‍മാരും 54 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. റാന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 14 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.

മല്ലപ്പള്ളി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി 11 പേരെയാണു മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആറു പുരുഷന്‍മാരും മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടും. മല്ലപ്പള്ളി താലൂക്കില്‍ 60 വയസിന് മുകളിലുള്ള ആരും ദുരിതാശ്വാസ ക്യാമ്പിലില്ല. കോന്നി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ 27 കുടുംബങ്ങളില്‍പ്പെട്ട 76 പേരെയാണു താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 31 പുരുഷന്‍മാരും 33 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 55 പേരും ദുരിതാശ്വാസ ക്യാമ്പിലുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രതിപക്ഷ സമരം പരിഹാസ്യമായെന്ന് ഇപി ജയരാജന്‍: പ്രളയമില്ലാതെ കുട്ടനാടിനെ കാത്തുപ്രതിപക്ഷ സമരം പരിഹാസ്യമായെന്ന് ഇപി ജയരാജന്‍: പ്രളയമില്ലാതെ കുട്ടനാടിനെ കാത്തു

 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: 9 പേര്‍ക്ക് രോഗമുക്തി പത്തനംതിട്ട ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: 9 പേര്‍ക്ക് രോഗമുക്തി

English summary
Pathanamthitta District Collector about rain updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X