Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി രാഷ്ട്രപതിയുടെ പോലീസ്‌ മെഡൽ ഏറ്റുവാങ്ങി

പത്തനംതിട്ട: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ സന്നിഹിതനായിരുന്നു. 2019 ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ഏറ്റുവാങ്ങി.

അന്വേഷണമികവിനുളള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചു. ചങ്ങനാശ്ശേരി മധുമൂലയില്‍ മഹാദേവന്‍റെ തിരോധാനം കൊലപാതകമാണെന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം തെളിയിച്ചതാണ് കെ.ജി.സൈമണിനെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

വിരമിച്ച അസിസ്റ്റന്‍റ് കമാന്‍റന്‍റ് ജോസഫ് റസല്‍ ഡിക്രൂസ്, വിരമിച്ച ഡെപ്യൂട്ടി കമാന്‍റന്‍റ് ആര്‍.ബാലന്‍, കോഴിക്കോട് സിറ്റി ട്രാഫിക് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.കെ.രാജു, തിരുവന്തപുരം വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി.ജെ.പ്രസാദ്, വിരമിച്ച എ.എസ്.ഐ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, തിരുവനന്തപുരം സിറ്റി സി ബ്രാഞ്ച് എസ്.ഐ യശോധരന്‍ ശാന്തമ്മ കൃഷ്ണന്‍നായര്‍, തിരുവനന്തപുരം സിറ്റി ഡ്രൈവര്‍ എ.എസ്.ഐ എസ്.കെ.സാബു എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

 police

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുളള 2018, 2019 വര്‍ഷങ്ങളിലെ മെഡലുകള്‍ക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, കോഴിക്കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി എം.എല്‍.സുനില്‍, കോഴിക്കോട് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.പി എസ്.ശശിധരന്‍, ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്‍.പ്രതാപന്‍ നായര്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.സുരേഷ് കുമാര്‍, കണ്ണൂര്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, കോഴിക്കോട് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, പാലക്കാട് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി എസ്.ഷംസുദ്ദീന്‍, കൊല്ലം ക്രൈം ബ്രാഞ്ച് എസ്.ഐ വി.അനില്‍കുമാര്‍, തൃശൂര്‍ റൂറല്‍ സി ബ്രാഞ്ച് എസ്.ഐ എം.പി.മുഹമ്മദ് റാഫി എന്നിവര്‍ അര്‍ഹരായി.

സൗത്ത്സോണ്‍ ട്രാഫിക് എസ്.പി ബി.കൃഷ്ണകുമാര്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.പി കെ.ഇ.ബൈജു, ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.ഡി.ശ്രീനിവാസന്‍, കോട്ടയം സി ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ്.പി.സാരഥി കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബാഞ്ച് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, കോഴിക്കോട് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ജി.ജോണ്‍സണ്‍ എന്നിവരാണ് 2020 ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുളള മെഡല്‍ നേടിയത്.
മുന്‍ ഡിവൈ.എസ്.പി ടി.കെ സുരേഷ്, കണ്ണൂര്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ.സന്തോഷ്കുമാര്‍, കോഴിക്കോട് റൂറല്‍ എ.എസ്.ഐ കെ.ടി ശ്രീകുമാര്‍, തിരുവനന്തപുരം ഇന്‍റലിജന്‍സ് ബ്യൂറോ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്.ജയകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അസാധാരണ്‍ ആസൂചന കുശലതാ പതക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയില്‍ നിന്ന് സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ 2020 ലെ 251 പോലീസ് മെഡലുകള്‍ പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും വിവിധ യൂണിറ്റുകളിലുമായി വിതരണം ചെയ്തു. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി നാഗരാജു ചക്കിലം, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, പോലീസ് ആസ്ഥാനത്തെ എ.ഐ.ജി.രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

Recommended Video

cmsvideo
    Pfizer's vaccine could be ready by Christmas before Oxford-AstraZeneca's | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+