ഞങ്ങൾ എത്തും ബ്രോ, നിങ്ങളെത്തും മുൻപേ.. രക്തദാനത്തിനായി എപ്പോഴും അവരുണ്ടാകും... കേരള പോലീസ്!!
പത്തനംതിട്ട: ജില്ലയിൽ ഏത് സമയത്തും ആവശ്യമായവർക്ക് രക്തം ദാനം ചെയ്യാൻ ജില്ലാ പോലീസിന്റെ ബ്ലഡ് ഡൊണേറ്റിംഗ് കോപ്സ്. പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആറന്മുള എംഎൽഎ വീണാ ജോർജ് നിർവഹിച്ചു. ഒരാൾക്ക് രക്തം ആവശ്യമായി വരുമ്പോൾ മറ്റുള്ളവരേക്കാൾ വേഗത്തിൽ യഥാസമയത്ത് രക്തം എത്തിക്കാൻ പോലീസ് സേനയ്ക്ക് കഴിയും.
ജില്ലാ പോലീസിന്റെ ഈ ഉദ്യമം പ്രശംസനീയമാണെന്നും സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എംഎൽഎ പറഞ്ഞു. 24 മണിക്കൂറും സേവനസന്നദ്ധമായി കർമനിരതരാണ് ജില്ലയിലെ പോലീസ്. രക്തദാനം മഹാദാനം എന്ന ആശയം പൂർണമായും സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തിലാണ് ബ്ലഡ് ഡൊണേറ്റിംഗ് കോപ്സിന് രൂപം നൽകിയിരിക്കുന്നത്. ഞങ്ങൾ എത്തും ബ്രോ, നിങ്ങളെത്തും മുൻപേ എന്ന ആപ്തവാക്യമാണ് ജില്ലാ പോലീസ് ടാഗ് ലൈനാക്കിയിരിക്കുന്നത്.

രക്തം ആവശ്യമുള്ളവർക്കും രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർക്കും ഏത് സമയത്തും 9497931024, 9995771230 എന്നീ നമ്പറുകളിലോ, പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെട്ടാൽ മതിയാകും. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും രക്തദാന സേനയിലെ അംഗങ്ങളാണ്. നിലവിൽ തൊണ്ണൂറോളം അംഗങ്ങൾ ബ്ലഡ് ഡൊണേറ്റിംഗ് കോപ്സിന്റെ ഭാഗമായുണ്ട്.
രക്തദാന സന്നദ്ധരായ പൊതുജനങ്ങൾക്കു വേണ്ടി പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുമെന്ന് സിഐ സുനിൽകുമാർ പറഞ്ഞു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും താൽപ്പര്യമുള്ളവരെ അംഗങ്ങളാക്കുന്നതിനും പ്രത്യേക വിഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ ആശുപത്രികളിലും ചികിത്സയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ രക്തം ദാനം ചെയ്യുക. പത്തനംതിട്ട ഡിവൈഎസ്പി എസ് റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവനന്തപുരം സിറ്റി ഡിസിപി ആദിത്യ മുഖ്യാതിഥിയായി. ഡിവൈഎസ്പിമാരായ പ്രദീപ്കുമാർ, സന്തോഷ്, സുധാകരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീലത, ഡോ. പ്രിറ്റി തുടങ്ങിയവർ പങ്കെടുത്തു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications