പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങൾ എത്തും ബ്രോ, നിങ്ങളെത്തും മുൻപേ.. രക്തദാനത്തിനായി എപ്പോഴും അവരുണ്ടാകും... കേരള പോലീസ്!!

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിൽ ഏത് സമയത്തും ആവശ്യമായവർക്ക് രക്തം ദാനം ചെയ്യാൻ ജില്ലാ പോലീസിന്റെ ബ്ലഡ് ഡൊണേറ്റിംഗ് കോപ്സ്. പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആറന്മുള എംഎൽഎ വീണാ ജോർജ് നിർവഹിച്ചു. ഒരാൾക്ക് രക്തം ആവശ്യമായി വരുമ്പോൾ മറ്റുള്ളവരേക്കാൾ വേഗത്തിൽ യഥാസമയത്ത് രക്തം എത്തിക്കാൻ പോലീസ് സേനയ്ക്ക് കഴിയും.

<strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി</strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

ജില്ലാ പോലീസിന്റെ ഈ ഉദ്യമം പ്രശംസനീയമാണെന്നും സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എംഎൽഎ പറഞ്ഞു. 24 മണിക്കൂറും സേവനസന്നദ്ധമായി കർമനിരതരാണ് ജില്ലയിലെ പോലീസ്. രക്തദാനം മഹാദാനം എന്ന ആശയം പൂർണമായും സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തിലാണ് ബ്ലഡ് ഡൊണേറ്റിംഗ് കോപ്സിന് രൂപം നൽകിയിരിക്കുന്നത്. ഞങ്ങൾ എത്തും ബ്രോ, നിങ്ങളെത്തും മുൻപേ എന്ന ആപ്തവാക്യമാണ് ജില്ലാ പോലീസ് ടാഗ് ലൈനാക്കിയിരിക്കുന്നത്.

Police

രക്തം ആവശ്യമുള്ളവർക്കും രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർക്കും ഏത് സമയത്തും 9497931024, 9995771230 എന്നീ നമ്പറുകളിലോ, പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെട്ടാൽ മതിയാകും. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും രക്തദാന സേനയിലെ അംഗങ്ങളാണ്. നിലവിൽ തൊണ്ണൂറോളം അംഗങ്ങൾ ബ്ലഡ് ഡൊണേറ്റിംഗ് കോപ്സിന്റെ ഭാഗമായുണ്ട്.

രക്തദാന സന്നദ്ധരായ പൊതുജനങ്ങൾക്കു വേണ്ടി പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുമെന്ന് സിഐ സുനിൽകുമാർ പറഞ്ഞു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും താൽപ്പര്യമുള്ളവരെ അംഗങ്ങളാക്കുന്നതിനും പ്രത്യേക വിഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ ആശുപത്രികളിലും ചികിത്സയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ രക്തം ദാനം ചെയ്യുക. പത്തനംതിട്ട ഡിവൈഎസ്പി എസ് റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവനന്തപുരം സിറ്റി ഡിസിപി ആദിത്യ മുഖ്യാതിഥിയായി. ഡിവൈഎസ്പിമാരായ പ്രദീപ്കുമാർ, സന്തോഷ്, സുധാകരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീലത, ഡോ. പ്രിറ്റി തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta district police's blood donation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X