പത്തനംതിട്ടയില്‍ ഇടതുമുന്നേറ്റം: കോന്നി ഉള്‍പ്പടെ അഞ്ചില്‍ നാലിടത്തും ലീഡ്
പത്തനംതിട്ട: പരമ്പരാഗതമായി യുഡിഎഫ് അനുകൂല ജില്ലയെന്ന് അറിയപ്പെടുന്ന പത്തനംതിട്ടയില്‍ ഇത്തവണയും ഇടതുമുന്നണിയുടെ മുന്നേറ്റം. ജില്ലയില്‍ ആകെയുള്ള അഞ്ചില്‍ നാല് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. ഏഴ് റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ 4627 വോട്ടിന് മുന്നിലാണ്. ഇവിടെ യുഡിഎഫിലെ റോബിന്‍ റോബിന്‍ പീറ്ററാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. വോട്ടെടുപ്പിന്‍റെ ഒരു ഘട്ടത്തിലും മുന്നേറാന്‍ കെ സുരേന്ദ്രന്‍ സാധിച്ചില്ല.
തിരുവല്ലയില്‍ മാത്രമാണ് യുഡിഎഫ് ലീഡ് നേടിയിട്ടുള്ളത്. ഇവിടെ മന്ത്രി മാത്യു ടി തോമസാണ് രണ്ടാം സ്ഥാനത്ത്. തുടക്കം മുതല്‍ ഇവിടെ ലീഡ് നില മാറി വരികയാണ്. റാന്നയില്‍ കേരള കോണ്‍ഗ്രസിലെ അഡ്വ. പ്രമോദ് നാരായണന്‍ 936 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. രണ്ട് റൗണ്ട് വോട്ടുകളാണ് ഇവിടെ എണ്ണിക്കഴിഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി റിങ്കു ചെറിയാന്‍ ഒരു ഘട്ടത്തില്‍ ഇവിടെ മുന്നേറിയിരുന്നെങ്കിലും പ്രമോദ് ലീഡ് തിരികെ പിടിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ആറന്‍മുളയില്‍ തുടക്കം മുതല്‍ വീണാ ജോര്‍ജ് ലീഡ് ചെയ്യുകയാണ്. അടൂരില്‍ ചിറ്റയം കുമാറിന് 1219 വോട്ടുകളുടെ ലീഡാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന് ഒരു ഘട്ടത്തിലും മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചില്ല. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ നാലിടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ കൂടി വിജയിച്ചതോടെ ജില്ലയിലെ ഇടത് ആധിപത്യം പൂര്‍ണ്ണമായി.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications