നടി അനുശ്രീ പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 132 വോട്ടുകള്‍, ദയനീയ പരാജയം
പത്തനംതിട്ട: നടി അനുശ്രീ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്. റിനോയ് വര്‍ഗീസിനായുള്ള കുടുംബ സംഗമത്തിലാണ് നടി പങ്കെടുത്തത്. റിനോയ് വര്‍ഗീസ് വിജയിച്ചാല്‍ നാടിന് വേണ്ടി അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുള്ളതുകൊണ്ടാണ് പ്രചരണത്തിനെത്തിയതെന്ന് നടി പറഞ്ഞിരുന്നു.
Recommended Video

റിനോയ് വര്‍ഗീസിനെതിരെ മത്സരിച്ച സിപിഎമ്മിന്റെ എം ആര്‍ മധുവാണ് ചെന്നീര്‍ക്കരയാണ് 12ാം വാര്‍ഡില്‍ ജയിച്ചത്. 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മധു വിജയിച്ചത്. വെറും 132 വോട്ടുകള്‍ മാത്രമാണ് റിനോയ് വര്‍ഗീസിന് നേടാന്‍ സാധിച്ചത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ 400 വോട്ടുകളുടെ നേടി രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇതേ വാര്‍ഡില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ത്ഥി 13 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് ഇറങ്ങിയത് അദ്ദേഹം സുഹൃത്ത് ആയതിനാലാണെന്ന് നടി അനുശ്രീ അന്ന് പറഞ്ഞിരുന്നു. എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസ നേരുന്നുവെന്നും നടി പരിപാടിയില്‍ പറഞ്ഞിരുന്നു. പരിപാടിയില്‍ പങ്കെടുത്ത അനുശ്രീ ആരാധകരോടൊപ്പം സെല്‍ഫി എടുത്താണ് മടങ്ങിയത്. റിനോയ് വര്‍ഗീസുമായി അനുശ്രീക്ക് ദീര്‍ഘകാല സൗഹൃദമാണുള്ളത്. റിനോയ് ജയിച്ചാല്‍ നാട്ടുകാര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും ആ വിശ്വാസം തനിക്കുള്ളതുകൊണ്ടാണ് പ്രചാരണത്തിന് ഇറങ്ങിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.












Click it and Unblock the Notifications