പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിന്റെ 'അവിശ്വാസം' ഫലിച്ചു; റാന്നിയില്‍ ബിജെപി പിന്തുണയുള്ള ഭരണം എല്‍ഡിഎഫിന് നഷ്ടം

Google Oneindia Malayalam News

പത്തനംതിട്ട: റാന്നി ഗ്രാമ പഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെയുള്ള എല്‍ ഡി എഫ് ഭരണത്തിന് അവസാനം. യു ഡി എഫ് നല്‍കിയ അവിശ്വാസ നോട്ടീസിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ശോഭ ചാര്‍ളി രാജി വെക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം അംഗമായ ശോഭ ചാര്‍ളി ഒന്നര വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു.

ബി ജെ പി പിന്തുണയോടെയുള്ള എല്‍ ഡി എഫ് ഭരണം സംസ്ഥാനത്താകെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ എല്‍ ഡി എഫ് കമ്മിറ്റിയില്‍ നിന്ന് ശോഭ ചാര്‍ളിയെ പുറത്താക്കിയെങ്കിലും പ്രസിഡന്റ് സ്ഥാനത്തുള്ള പിന്തുണ തുടര്‍ന്നു. 2020 ഡിസംബര്‍ 20നായിരുന്നു ബി ജെ പി- സി പി ഐ എം പിന്തുണയോടെ ശോഭ ചാര്‍ളി റാന്നി പഞ്ചായത്ത് പ്രസിഡന്റായത്.

1

ആകെ പതിമൂന്ന് അംഗങ്ങളുള്ള പഞ്ചായത്തില്‍ നാല് സി പി ഐ എം അംഗങ്ങള്‍ ഉള്‍പ്പടെ ആകെ അഞ്ച് എല്‍ ഡി എഫ് അംഗങ്ങളുണ്ടായിരുന്നു. അഞ്ച് യു ഡി എഫ്, രണ്ട് ബി ജെ പി, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില. സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം പിടിക്കാനായിരുന്നു യു ഡി എഫിന്റെ നീക്കം.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

2

എന്നാല്‍ ഇതിനെ മറികടക്കാന്‍ ആണ് അന്ന് ബി ജെ പി പിന്തുണയോട് കൂടി കേരള കോണ്‍ഗ്രസ് അംഗമായ ശോഭാ ചാര്‍ളി പ്രസിഡന്റാകുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണം തുടര്‍ന്നുവരികയായിരുന്നു. ബി ജെ പി പിന്തുണയോടെ സി പി ഐ എം പഞ്ചായത്തില്‍ ഭരണം നടത്തുന്നതിനെതിരെ സി പി ഐ ഉള്‍പ്പടെയുള്ള എല്‍ ഡി എഫ് കക്ഷികള്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടിലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

3

മുന്നണിയില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് എല്‍ഡി എഫ് പ്രാദേശിക പഞ്ചായത്ത് കമ്മിറ്റി മുന്നണിയില്‍ നിന്ന് ശോഭാ ചാര്‍ലിയെ പുറത്താക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ റാന്നിയില്‍ സി പി ഐ എമ്മിന്റെയും ബി ജെ പിയുടെയും പ്രാദേശിക നേതാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെ ബി ജെ പി കേരള കോണ്‍ഗ്രസിന് നല്‍കിയ പിന്തുണ പിന്‍വലിക്കുകയായിരുന്നു.

'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

4

ഇത് മുന്നില്‍ക്കണ്ട് കേരള കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. പരാജയം ഉറപ്പായതോടെ ശോഭ ചാര്‍ളി രാജിവെക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്നാണ് ശോഭാ ചാര്‍ളി പറയുന്നത്.

English summary
Pathanamthitta: end of BJP-backed LDF rule in Ranni grama panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X