പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയെ പിടിക്കാനെത്തി വനപാലകര്‍.... ആ കാഴ്ച്ച കണ്ട് അവര്‍ ഞെട്ടി, വരിഞ്ഞുമുറുക്കി!!

Google Oneindia Malayalam News

റാന്നി: നാളുകുറേയായി ഒരു കടുവ വനപാലകരെ വട്ടം കറക്കുകയാണ്. ഇതുവരെ പിടിക്കാനായിട്ടില്ല. ജനവാസകേന്ദ്രത്തിലെത്തി ഭീഷണിയുയര്‍ത്തിയ കടുവയെ ഇപ്പോള്‍ കാണാനില്ലെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എത്തിയ വനപാലകര്‍ക്ക് കണ്ടത് മറ്റൊരു ഞെട്ടിക്കുന്ന കാഴ്ച്ചയാണ്. പട്ടിയെ വരിഞ്ഞ് മുറുക്കുന്ന പെരുമ്പാമ്പിനെയാണ് ഇവര്‍ കണ്ടത്. ഒടുവില്‍ കഷ്ടപ്പെട്ട് ഇവര്‍ പെരുമ്പാമ്പിനെ പിടികൂടി പട്ടിയെ രക്ഷിക്കുകയും ചെയ്തു.

1

കടുവയെ കാട് കയറ്റാന്‍ എത്തി വടശ്ശേരിക്കരയില്‍ ക്യാമ്പ് ചെയ്യുന്ന ദ്രുതകര്‍മസേനയാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ട് എത്തിയ സമീപവാസികലാണ് പട്ടിയെ വരിഞ്ഞ് മുറുക്കി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. അവര്‍ അറിയിച്ചതിനനുസരിച്ചാണ് വനപാലകര്‍ എത്തിയത്. അരീക്കക്കാവ് തടി ഡിപ്പോയ്ക്ക് സമീപം വനമേഖലയിലെ റോഡരികില്‍ മാലിന്യം തള്ളിയിരുന്നു. ഇവിടെ ഭക്ഷണം തേടി എത്തിയതായിരുന്നു പട്ടി.

്അതേസമയം ജനവാസ മേഖലയിലെത്തിയ കടുവ വനത്തിലേക്ക് മടങ്ങി പോയിട്ടുണ്ടാവുമെന്നാണ് വനപാലകരുടെ നിഗമനം. എന്നാല്‍ തിരച്ചില്‍ തുടരുമെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ച് ദിവസം കടുവയെ കാണാതിരുന്നതും കഴിഞ്ഞ ദിവസം എല്ലാ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിട്ടും ഇതിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതുമാണ് ഈ നിഗമനത്തിലെത്താന്‍ കാരണം. വനത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ജനം ഇപ്പോഴും കടുവയെ പിടികൂടാത്തതിനാല്‍ ഭീതിയിലാണ്. ഇന്നലെ കടുവയെ കണ്ട ജനവാസ മേഖലയോട് ചേര്‍ന്ന വനത്തിലാണ് തിരച്ചില്‍ നടത്തിയത്. കനത്ത മഴയും തിരച്ചിലിനെ ബാധിച്ചു. ബുധനാഴ്ച്ചയ്ക്ക് ശേഷം കടുവ ജനവാസ മേഖലയില്‍ എത്തിയെന്നതിന് തെളിവില്ല. പലസ്ഥലങ്ങളിലും കടുവയെ പിന്നീടും കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ എവിടെയും കാല്‍പ്പാടുകള്‍ കണ്ടിട്ടില്ല. 48 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ കൂടുതലും ജനവാസ മേഖലയിലാണ്.

2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!

English summary
forest rangers came in search of Tiger has rescued a Dog from Python
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X