ജസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീരുമാനമായി; പക്ഷേ... അന്വേഷണത്തിന്റെ പുതിയ വിവരം
പത്തനംതിട്ട: രണ്ടര വര്‍ഷം മുമ്പാണ് ജസ്ന എന്ന കാഞ്ഞിരപ്പള്ളി കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയെ കുടുംബവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായത്. കുടുംബ വീട്ടില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും എവിടെയുമെത്തിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സംസ്ഥാനം വിട്ട് അന്വേഷണം നടന്നു. ബെംഗളൂരുവിലും മൈസൂരുവിലും തമിഴ്നാട്ടിലുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ പോയി. എവിടെയും കണ്ടില്ല.

സമീപ സംസ്ഥാനങ്ങളിലേക്ക് ജസ്നയുടെ ചിത്രം കൈമാറിയിരുന്നു. ചിലയിടങ്ങളില്‍ കണ്ടു എന്ന വിവരം വന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിച്ചു. ചില സൂചനകള്‍ ലഭിക്കുമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല. പത്തനംതിട്ട എസ്പി കെജി സൈമണ്‍ അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയുണ്ടായിരുന്നു. ഒട്ടേറെ കേസുകളില്‍ നിര്‍ണായകമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ മിടുക്ക് കാണിച്ച ഓഫീസറാണ് അദ്ദേഹം. ഈ മാസം 31ന് സൈമണ്‍ വിരമിക്കുകയാണ്. അദ്ദേഹം അന്വേഷണം ഏറ്റെടുത്ത വേളയില്‍ വലിയ പുരോഗതിയുണ്ടായി എന്നാണ് മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി പറയുന്നത്. എന്നാല്‍ കൊറോണ കാരണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം മുടങ്ങുകയായിരുന്നുവെന്നും തച്ചങ്കരി മാതൃഭൂമിയോട് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ജസ്ന പോയ വാഹനത്തെ കുറിച്ച് ധാരണയുണ്ടായി. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീരുമാനമായി. തമിഴ്നാട്ടിലേക്ക് അന്വേഷണ സംഘം പോകാനിരിക്കുകയായിരുന്നു. പിന്നീട് കൊറോണ എല്ലാം മന്ദഗതിയിലാക്കി. കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നും തച്ചങ്കരി പറയുന്നു. ജസ്നയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ച പോലീസ് യാത്രാ സാധ്യതയുള്ള സ്ഥലങ്ങളിലും പോയിരുന്നു. സമാനമായ രീതിയില്‍ കോട്ടയത്ത് നിന്ന് കാണാതായ ദമ്പതികളെ കുറിച്ചുള്ള അന്വേഷണവും എവിടെയുമെത്തിയിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications