കെഎസ്ആർടിസി ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; പരാതി
കോന്നി: നടുറോഡിൽ ബസ് നിർത്തി കെ എസ് ആർ ടി സി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. പുനലൂർ - മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ ബസ് നിർത്തി ഭക്ഷണം കഴിക്കാൻ പോയത്. ഇന്നലെ രാത്രിയാണ് സംഭവം. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽ കുമാർ ആണ് റോഡിന്റെ മധ്യഭാഗത്ത് ബസ് നിർത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പോയത്. നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി.
വൈകീട്ട് ആറ് മണിക്ക് കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയതാണ് ബസ്. 20 മിനിറ്റോളം ബസ് നടുറോഡിൽ കിടന്നുവെന്നാണ് പറയുന്നത്. ഡ്രൈവറും, കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി. ബസ് റോഡിന് നടുക്കാണ് കിടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഡ്രൈവർ ബസ് മാറ്റിയിടാൻ തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്.

പുനലൂർ - മൂവാറ്റുപുഴ പാത സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണ്. ഡ്രൈവർ ബസ് റോഡിൽ നിർത്തിയിടുമ്പോൾ അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഇടപെട്ട് ബസ് മാറ്റി പാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ഡ്രൈവർ പോവുകയായിരുന്നുവെന്നുമാണ് ഓട്ടോഡ്രൈവർമാർ പറയുന്നത്.












Click it and Unblock the Notifications