ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം രേഷ്മ മറിയം റോയി പ്രസിഡന്റായേക്കും; ആശംസയുമായി സോഷ്യല്‍ മീഡിയ
കോന്നി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി രേഷ്മ മറിയം റോയി (21) അരുവപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആകാന്‍ സാധ്യത. എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. രേഷ്മ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ വനിത അംഗങ്ങളെയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സാധ്യത രേഷ്മയ്ക്കാണ്.

അതേ സമയം, ഇക്കാര്യം പാര്‍ട്ടിയോ രേഷ്മയോ സ്ഥിരീകരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം നിരവധി പേര്‍ രേഷ്മയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. 2020 നവംബര്‍ 18- നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു.
21 വയസ്സ് തികഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്. അരുവപ്പാലം പഞ്ചായത്തിലെ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ 11ാം വാര്‍ഡില്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയിച്ചത്. സി പി എം ഏരിയ കമ്മറ്റിയാണ് വിവിധ പഞ്ചായത്തുകളില്‍ പ്രസഡന്റ് സ്ഥാനത്തേക്കുള്ളവരുടെ അന്തിമ പട്ടിക പുറത്തുവിടുന്നത്. 25ന് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുകയുള്ളൂ. എസ് എഫ് ഐ ജില്ല സെക്രട്ടറിയേറ്റംഗവും ഡി വൈ എഫ് ഐ ജില്ല കമ്മറ്റി അംഗവുമാണ് രേഷ്മ.












Click it and Unblock the Notifications