പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലിപ്പനി; പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച രണ്ട് പേർ മരിച്ചു   

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച രണ്ട് പേർ എലിപ്പനി ബാധിച്ച് മരിച്ചു. അയിരൂർ ചെറുകോൽപുഴ മേലേ മാടത്ത് രാജുവിന്റെ മകൻ എം.ആർ. രഞ്ചു(30), ഇലന്തൂർ വാര്യാപുരം നിരന്നനിലത്ത് പുരുഷോത്തമൻ (54) എന്നിവരാണ് മരിച്ചത്.പ്രളയത്തിന് ശേഷം ശുചീകണത്തിലുംരഞ്ചു സജീവമായി ഇടപെട്ടിരുന്നു.തിങ്കളാഴ്ച പൂലർച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെച്ചായിരുന്നു അന്ത്യം.

 എലിപ്പനിയെന്ന് സംശയം; കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ മരിച്ചു, അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എലിപ്പനിയെന്ന് സംശയം; കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ മരിച്ചു, അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

രക്ഷാപ്രവർത്തനത്തിന് ശേഷം കഴിഞ്ഞ 17-നാണ് രഞ്ചുവീട്ടിൽ തിരികെയെത്തിയത്. രക്ഷാ പ്രവർത്തനത്തിനിടയിൽ കാലിന് മുറിവേറ്റിരുന്നു. വീട്ടിൽ വിശ്രമത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കോഴഞ്ചേരി ജില്ലാ ആസ്പത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

death

Recommended Video

cmsvideo
ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ നടപടി | Oneindia Malayalam

ശനിയാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മ :ഓമന. സഹോദരൻ: രഞ്ചി. അവിവാഹിതനാണ്. 14-ന് രാത്ര കോഴഞ്ചേരി, അയിരൂർ ഭാഗങ്ങളിൽ വെള്ളം ഇരച്ചുകയറിയപ്പോൾ മുതൽ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രഞ്ചു. വീടൂകളിൽ കുടുങ്ങി കിടന്ന നിരവധിപേരെ ചങ്ങാടത്തിലും വള്ളത്തിലുമായി ഇയാൾ രക്ഷിച്ചു. കൂടാതെ ജില്ലാ ആയൂർവേദ ആസ്പത്രിയിൽ കുടുങ്ങിപോയ നിരവധി രോഗികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനും മുൻപന്തിയിൽ ഇയാളുണ്ടായിരുന്നു. ഇലന്തൂർ വാര്യാപുരം നിരന്നനിലത്ത് പുരുഷോത്തമൻ എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പനിക്ക് ചികിൽസതേടിയിരുന്നു. സ്ഥിതി മോശമായപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

English summary
Pathanamthitta Local News:2 deaths due to leptosperosis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X