Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവല്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു ജില്ലയിൽ 5031 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

പത്തനംതിട്ട: തിരുവല്ലയിലെ അപ്പർകുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിലുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പ്രളയക്കെടുതി രൂക്ഷമായ കടപ്ര, നിരണം വില്ലേജുകളിലെ ക്യാമ്പുകൾ സന്ദർശിച്ചു.

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രളയക്കെടുതി നേരിടുന്ന എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ജില്ലാ കളക്ടർ നേതൃത്വം നൽകി. കടപ്ര വില്ലേജിലെ മാന്നാർ രണ്ടാം കുരിശിലുള്ള നവദർശന ചാരിറ്റബിൾ സൊസൈറ്റി കെട്ടിടത്തിലെ ക്യാമ്പ്, മോടിശേരി എൽപി സ്‌കൂൾ ക്യാമ്പ്, നിരണം കിഴക്കുഭാഗം എംഡിഎൽപിഎസ് ക്യാമ്പ്, നിരണം തേവേരി ലീലാമ്മയുടെ ഭവനത്തിലെ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചത്. ക്യാമ്പുകളിലെ സൗകര്യങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ വിലയിരുത്തുകയും റവന്യു ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

Rain

ജില്ലയിൽ 42 ദുരിതാശ്വാസ ക്യാമ്പുകളിലായി 1255 കുടുംബങ്ങളിലെ 5031 ആളുകളാണ് കഴിയുന്നത്. തിരുവല്ല താലൂക്കിൽ 33 ക്യാമ്പുകളിലായി 1126 കുടുംബങ്ങളിലെ 4544 പേരും കോഴഞ്ചേരി താലൂക്കിൽ ഒമ്പത് ക്യാമ്പുകളിലായി 129 കുടുംബങ്ങളിലെ 487 പേരും ക്യാമ്പുകളി ൽ കഴിയുന്നു.

തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിലെ എം ടി എൽ പി എസ്, ചെറുപുഷ്പം സ്‌കൂൾ, എ എം എം ടി.ടി.ഐ സ്‌കൂൾ, കുറ്റൂർ വില്ലേജിലെ തെങ്ങേലി സാസ്‌കാരിക നിലയം, കോയ്പ്പുറം വില്ലേജിലെ തട്ടേക്കാട് സെന്റ് തോമസ് എൽ പി എസ്, പുലരിക്കാട് ഇ എ എൽ.പി.എസ്, നുഖത്തല സാംസ്‌കാരിക നിലയം, നെടുമ്പ്രം വില്ലേജിലെ കാരാത്ര കമ്യൂണിറ്റി ഹാൾ, കല്ലുങ്കൽ എം ടി എൽ.പി.എസ്, അമിച്ചക്കരി എം ഡി എൽ.പി.എസ്, കടപ്ര വില്ലേജിലെ തേവർക്കുഴി എം ഡി എൽ.പി.എസ്, മാന്നാർ എം എസ് എം യു പി എസ്, വടക്കുംഭാഗം സെൻട്രൽ എൽ പി എസ്, തോക്കനടി പാരിഷ് ഹാൾ, വളഞ്ഞവട്ടം പി ആർ എഫ്, തേവേരിൽ എൽപിഎസ്, രണ്ടാംകുരിശ് വായനശാല, ശക്തിമംഗലം എംഡിഎൽപിഎസ്, കണ്ണച്ചേരിൽ സ്‌കൂൾ, നിരണം വില്ലേജിലെ തേവേരി സെന്റ് തോമസ് ഹൈസ്‌കൂൾ, നിരണം വെസ്റ്റ് എം ടി എൽ.പി.എസ്, ആശാൻകുടി അങ്കണവാടി, കൊമ്പൻകേരി എംഡിഎൽപിഎസ്, എലത്തൊടി സെന്റ് ജോർജ് യുപിഎസ്, പെരിങ്ങര വില്ലേജിലെ മേപ്രാൽ സെന്റ് ജോൺസ് സ്‌കൂൾ, ചാത്തങ്കരി ന്യൂ എൽ.പി.എസ്, ചാത്തൻകേരി അങ്കണവാടി, ചാത്തൻകരി ബസാർകടവ് ഹാൾ, കൊക്കാട് ചാപ്പൽ, ചാത്തങ്കരി പകൽവീട്, മേപ്രാൽ ഗവൺമെന്റ് എൽപിഎസ്, കാവുംഭാഗം വില്ലേജിലെ ദേവമാത ചർച്ച് ഓഡിറ്റോറിയം എന്നിവയാണ് തിരുവല്ല താലൂക്കിലെ ക്യമ്പുകൾ.

കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിലെ എഴിക്കാട് കമ്മൂണിറ്റി ഹാൾ, എഴിക്കാട് നഴ്‌സറി സ്‌കൂൾ, കിടങ്ങന്നൂർ ഗവ.എൽ.പി.എസ്, വല്ലന എസ് എൻ ഡി പി സ്‌കൂൾ, നീർവിളാകം എം ഡി എൽ.പി.എസ്, ആറന്മുള വില്ലേജിലെ മാലക്കര ഗവ.യു പി എസ്, ആറാട്ടുപുഴ ഗവ. യു പി എസ്, മല്ലപ്പുഴശ്ശരി വില്ലേജിലെ ഓന്തേക്കാട് എം ടി എൽ.പി.എസ്, കുറുന്താർ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് കോഴഞ്ചേരിയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+