പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിൽ സി.പി.എം പൊലീസ് അതിക്രമം: കോൺഗ്രസ് സമരം തിങ്കളാഴ്ച മുതൽ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിൽ സിപിഎം അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് . പത്രസമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ആന്റോ ആന്റണി എം.പി യുടെ ഓഫീസിൽ പൊലീസ് മർദ്ദനം അഴിച്ചു വിട്ടതെന്നും, എംപി യുടെ സെക്രട്ടറിയെ മർദ്ദിച്ചിട്ട് നിന്നെയും അടിക്കും എംപി യെയും അടിക്കും എന്ന് എംപി യെ കാണുമ്പോൾ സല്യൂട്ട് ചെയ്യേണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ അട്ടഹസിച്ചതെന്നും, ഇതിനൊക്കെകൂട്ടായി ഭരണകക്ഷിയുടെ പിൻതുണയുണ്ടെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.

കോളജ് ഇലക്ഷനു ശേഷം ജില്ലയിലൊട്ടാകെ കെ.എസ്.യു പ്രവർത്തകരെ ഓടിച്ചിട്ട് മർദ്ദിക്കുകയാണ് സി.പി.എം പ്രവര്‍ത്തകരും പൊലീസുമെന്നണ് മറ്റൊരു ആരോപണം. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ കെ.എസ്.യു പ്രവർത്തകനെ 45 ഓളം സി.പി.എം ഗുണ്ടകൾ വളഞ്ഞിട്ട് മർദ്ദിച്ചു. പുറത്തുനിന്ന് കലാലയത്തിൽ എത്തുന്ന ഗുണ്ടകളെ പൊലീസ് കയറൂരി വിടുന്നു. പത്തനംതിട്ട കോളജിൽ ഒരു സംഘർഷമില്ലാതെ കോളജിൽ നിന്നു പുറത്തേക്കു നടന്നു വന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ അകാരണമായി പൊലീസ് തല്ലിച്ചതച്ചു.

pathanamthit-mapta

എം.പി യുടെ സെക്രട്ടറി പി.എസ് സനൽ കുമാറിനെ ഓഫീസിൽ കടന്നു കയറി മർദ്ദിച്ച് വലിച്ചിഴച്ചു മെയിൻ റോഡിലെത്തിച്ച് ജനങ്ങൾ കാണെ പരസ്യമായി പോസ്റ്റിൽ ചാരി നിർത്തി പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ മർദ്ദിക്കുകയും, കൈ വിരലുകൾ തല്ലി ഒടിക്കുകയും ചെയ്തു. പത്തനംതിട്ടയിൽ നിരവധി യൂത്തുകോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലി ചതച്ചു. യൂത്തു കോൺഗ്രസ് പത്തനംതിട്ട മണ്ഡലം വൈസ് പ്രസിഡന്റ് ഷിജോ അഞ്ചക്കാലായെ ബൈക്കിൽ പിൻതുടർന്ന് സി.പി.എം ഗുണ്ടകൾ വെട്ടിപ്പുറത്തവെച്ച് കൈവെട്ടി പരിക്കേൽപ്പിച്ചു.

ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും കെ.എസ്.യു പ്രവർത്തകർക്ക് നേരേ അക്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ കലാലയങ്ങളിൽ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്കും പ്രവർത്തിക്കാൻ ഇടം നൽകില്ലെന്ന ദുർവാശിയിലാണ് സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടന. ജില്ലയിലെ കലാലയങ്ങളിൽ കെ.എസ്.യു വിന്റെ ചെറുത്തുനിൽപ്പ് സി.പി.എമ്മിന് അസഹിഷ്ണുത ഉണ്ടാക്കി. ഇതിൽ നിന്നാണ് പൊലീസിനെ ഉപയോഗിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തെരുവിൽ തല്ലിച്ചതക്കുന്നത്. പമ്പയിലെ 9ഒൻപത് ഡാമുകൾ തുറന്നുവിട്ട് മഹാപ്രളയം സൃഷ്ടിച്ച് മനുഷ്യന്റെ ജീവനും, സ്വത്തും അപകടസ്ഥിതിയാലാക്കിയ ഭരണാധികാരികൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലും നടത്തുന്നില്ല. ആശ്വാസ ധനമായ പതിനായിരം രൂപാ നൽകുമെന്ന് പ്രഖ്യപിച്ചവർ ഇതുവരെയും അതു നൽകുന്ന കാര്യത്തിൽ നടപടി പൂർത്തീകരിച്ചിട്ടില്ല. നിരവധി കുടുംബങ്ങളുടെ പേരു വിവരം ആശ്വാസ പദ്ധതിയിൽ ഇനിയും ഉൾപ്പെടുത്തുവാനുണ്ട്. ശുദ്ധജല സംവിധാനങ്ങൾ ഇനിയും പ്രളയ മേഖലയിൽ കാര്യക്ഷമമാക്കിയിട്ടില്ല.

റോഡിലെ മാലിന്യം മാറ്റുന്നു എന്നവകാശപ്പെടുന്ന സർക്കാർ റോഡിലെ മാലിന്യം ഉണക്കി പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നതിന് പരിഹാരം കണ്ടിട്ടില്ല. പൊടിപടലങ്ങൾ ശ്വസിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് അടിയന്തരമായ നടപടികൾ സ്വികരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ്രജനപ്രതിനിധികളുടെ ഓഫീസിൽ കയറി അതിക്രമം കാണിക്കുന്ന പൊലീസ് നടപടിക്കെതിരെയും ജില്ലയിലെ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ മർദ്ദനം അഴിച്ചുവിടുന്ന പൊലീസിന്റെയും സി.പി.എമ്മിന്റെയും ക്രൂരമായ നടപടികൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭമാരിക്കും.

സമരങ്ങളുടെ തുടക്കമെന്ന നിലയിൽ വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ മറ്റ് യു.ഡി.എഫ് നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന പ്രതിഷേധ യോഗം പത്തനംതിട്ട പഴയ പ്രൈവറ്റ് സ്റ്റാന്റിൽ നടത്തുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. പത്ര സമ്മേളനത്തിൽ ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, കാട്ടൂർ അബ്ദുൾ സലാം, എം.എസ് ഷിജു എന്നിവർ പങ്കെടുത്തു.

English summary
pathanamthitta local news about cpim police violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X