• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു:രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു!!

  • By desk

പത്തനംതിട്ട: മുൻ വർഷങ്ങളേക്കാൾ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. പനിയോടൊപ്പമുണ്ടാകുന്ന രക്ത്രപവാഹം രോഗികളെ, പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഏഷ്യൻരാജ്യങ്ങളിൽ കുട്ടികളുടെ ഒരു പ്രധാന മരണകാരണമാണ് ഡെങ്കിപ്പനി. ആഗോളവ്യാപകമായി പ്രതിവർഷം 50 ദശലക്ഷത്തിലേറെ ആൾക്കാരെ ബാധിക്കുന്ന ഡെങ്കിപ്പനി അഞ്ചു ലക്ഷത്തോളം ആളുകളിൽ ഗുരുതരമായ ആന്തരിക രക്ത്രസാവത്തിനും ഇരുപത്തോരായിരം ആളുകളുടെ മരണത്തിനും ഇടയാക്കുന്നതായി ലോകാരോഗ്യസംഘടനയുടെ പഠനറിപ്പോർട്ടിൽ പറയുന്നു.

ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. നാലുതരം ഡെങ്കി വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവയെല്ലാം രാജ്യത്ത് വ്യാപകമായി കണ്ടുവരുന്നതുമാണ്. അതകൊണ്ടുതന്നെ ഈ പനിയെ ഗൗരവമായി കണേണ്ടതുണ്ട്്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ പനിബാധിതരുടെ എണ്ണവും കൂടും എന്നാണ് സൂചന.

രോഗം പകരുന്ന രീതി

രോഗം പകരുന്ന രീതി

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു ബാധിതനായ വ്യക്തിയെകടിക്കുന്ന കൊതുകുകൾ ഏഴു ദിവസങ്ങൾക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. ഒരിക്കൽ രോഗാണുവാഹകരായി മാറിയ കൊതുകുകൾ തുടർന്നുള്ള ജീവിതകാലം മുഴുവൻ മറ്റുള്ളവരിലേക്ക് രോഗം നേരിട്ട് പരത്തുന്നുണ്ട്. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാവുന്നതാണ്.

രോഗനിർണ്ണയം എങ്ങനെ?

രോഗനിർണ്ണയം എങ്ങനെ?

രോഗാണുക്കളെ വേർതിരിച്ചെടുക്കുവാനും ആന്റിബോഡികളെ കണ്ടെത്താനുമായി രോഗിയിൽനിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തുന്നു. വൈറസുകളെ വേർതിരിച്ചെടുക്കുവാനായി രോഗലക്ഷണങ്ങൾ പ്രകടമായി അഞ്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ രക്തം ശേഖരിച്ച് പരിശോധന നടത്തണം. വൈറസിനെതിരായി ശരീരം ഉത്പാദിപ്പിച്ച ആന്റിബോഡികളെ കണ്ടെത്തുവാനായി രക്തസാമ്പിളുകൾ വിവിധ ഘട്ടങ്ങളിൽ ക്രമമായി ശേഖരിക്കേണ്ടിവരും. സാധാരണയായി രോഗം ബാധിച്ച് അഞ്ചു ദിവസങ്ങൾക്കുശേഷം ആദ്യത്തെ സാമ്പിളും പത്തുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ സാമ്പിളും ശേഖരിക്കുന്നു. ആന്റിബോഡികളുടെ അളവിൽ ക്രമാനുഗതമായ വർദ്ധനയുണ്ടാകുന്നത് ഡെങ്കിപ്പനിക്കുള്ളശക്തമായ തെളിവാണ്. വൈറസിന്റെ ജനിതകഘടന കണ്ടെത്തുവാനായി നൂതനസാങ്കേതികവിദ്യയായ പോളിമൈറസ് ചെയിൻ റിയാക്ഷൻ ഉപയോഗിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന രക്താണുക്കളായ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നത് ഗുരുതരമായ രക്തസ്രാവമുണ്ടാകുന്നതിനുള്ള സാധ്യതയെ കാണിക്കുന്നു.

 ചികിത്സാരീതി

ചികിത്സാരീതി

രോഗിക്ക് പരിപൂർണ്ണ വിശ്രമമവും ആവശ്യത്തിനു പോഷകാഹാരവും കുടിക്കുവാൻ ധാരാളം വെള്ളവും നൽകണം. പനിയുടെ ക്ഷീണം കുറയ്ക്കുവാനും നിർജ്ജലീകരണത്തെത്തുടർന്നുള്ള സങ്കീർണ്ണതകളകറ്റാനും ഇതുപകരിക്കും. പനി കുറയുവാനായി ദേഹം തണുത്ത വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് തുടച്ചുകൊടുക്കുകയും സുരക്ഷിതമായ വേദനസംഹാരികൾ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഗുരുതരമായ രക്തസ്രാവത്തിനിടയാക്കിയേക്കാമെന്നതുകൊണ്ട് ചികിത്സയ്ക്കായി ആസ്പിരിൻ നൽകാറില്ല. ആന്റിബയോട്ടിക്കുകളും നിർദ്ദേശിക്കാറില്ല. പനി പൂർണ്ണമായും ഭേദമാകുന്നതുവരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം. ഡെങ്കിപ്പനിയുടെ സങ്കീർണ്ണാവസ്ഥകളായ ഹിമറാജിക് ഫീവറും ഷോക്കും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സ നൽകേണ്ട അടിയന്തര സാഹചര്യങ്ങളാണ്.

പ്രതിരോധം

പ്രതിരോധം

ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്‌സിൻ നിലവിലില്ലാത്ത സാഹചര്യത്തിൽ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള നല്ല മാർഗം. വീടും പരിസരവും വ്യത്തിയായി സൂക്ഷിച്ച് കൊതുകുകൾ പ്രജനനം നടത്തുവാനുള്ള സാഹ

English summary
pathanamthitta local news about dengue fever outbreak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X