പത്തനംതിട്ട: പ്രളയക്കെടുതി നേരിടാൻ സർക്കാർ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ
പത്തനംതിട്ട: ജില്ലയിൽ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഇത് നേരിടുന്നതിന് എല്ലാ സർക്കാർ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിതമായി പ്രവ ർത്തിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ പ്രളയക്കെടുതികൾ വിലയിരുത്തുന്നതിന് എത്തിയ കേന്ദ്ര സംഘത്തിന് നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോ ർട്ട് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തിൽ പുതിയ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ തയാറാക്കി നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ ക്രോഡീകരിച്ച് പുതിയ റിപ്പോർട്ട് കേന്ദ്രസംഘത്തിന് നൽകും.
ഇന്ന് കർക്കിടകവാവിനോടനുബന്ധിച്ച് നദീതീരങ്ങളിൽ ബലിതർപ്പണം നടക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ട ഭാരവാഹികളും അതീവ ജാഗ്രത പുല ർത്തണം. ആനത്തോട്, പമ്പ ഡാമുകൾ തുറന്നിട്ടുള്ള സാഹചര്യത്തിൽ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഒഴുക്ക് അതിശക്തമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ അപകടസാധ്യത ഏറെ ഉള്ളതിനാൽ ബലിതർപ്പണം നടത്തുന്നവർ ഏറെ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സംഘടനകളും ശ്രദ്ധിക്കണം. ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ വേലികൾ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പമ്പാ നദിയിലൂടെ പള്ളിയോടങ്ങൾ തുഴഞ്ഞു വരുന്നത് അപകടകരമായതിനാൽ ഇക്കാര്യത്തിൽ പരമാവധി നിയന്ത്രണം പാലിക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും പള്ളിയോട സേവാസംഘവും ബന്ധപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം. മഴ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ തുറന്നിട്ടു ള്ള ഡാമുകളുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാൽ ജലനിരപ്പ് വീണ്ടും ഉയരുമെന്നതിനാൽ വരും ദിവസങ്ങളിൽ പമ്പ നദിയുടെ തീരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. കാലവർഷം ശക്തമായ സാഹചര്യത്തിൽ മറ്റ് നദികളിലും നീരൊഴുക്ക് ശക്തമായതിനാൽ ഇവയുടെ തീരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. സുരക്ഷിതത്വം മുൻനിർത്തി രണ്ട് ദിവസത്തേക്ക് ജില്ലയിൽ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിമാർ കൂടുതൽ ശ്രദ്ധിക്കണം
കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിമാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് നിർദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നർദേശം നൽകിയത്. മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങൾ, പകർച്ചവ്യാധികൾ ഇവ തടയുന്നതിന് ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ചെലവഴിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൂർണമായ പങ്കാളിത്തവും സഹകരണവും തദ്ദേശഭരണ ഭാരവാഹികളും ഉദ്യോഗസ്ഥരും നൽകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കൽ, സാങ്കേതിക അനുമതി തുടങ്ങിയ നടപടിക്രമങ്ങൾ തസെമാകുന്നില്ല എന്ന് ഉറപ്പുവരുത്തുവാൻ ചീഫ് എൻജിനീയറോട് സർക്കാർ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പൂർണമായ പങ്കാളിത്തം ഉണ്ടാകണമെന്നും കളക്ടർ അറിയിച്ചു.തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആവശ്യമായ തുക വിനിയോഗിക്കുന്നതിനാണ് സർക്കാർ യഥേഷ്ടാനുമതി നൽകിയിട്ടുള്ളത്.
അണക്കെട്ടുകൾ തുറന്നിട്ടുള്ള സാഹചര്യത്തിൽ ഇതിന്റെ പ്രഹരം അനുഭവിക്കേണ്ടി വരുന്ന സ്ഥലങ്ങൾ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ കൃത്യതയോടെ തയാറാക്കണം. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് ഇത് ഏറെ പ്രയോജനം ചെയ്യും. ആരോഗ്യ വകുപ്പിന്റെയും ശുചിത്വമിഷന്റെയും പ്രവർത്തനം ദുരിതബാധിത മേഖലകളിൽ ശക്തിപ്പെടുത്തണമെന്നും കളക്ടർ നിർദേശിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications