പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തെ ആദ്യത്തെ പൈലറ്റ് പ്രോജക്ടിനെപ്പറ്റി മന്ത്രി ജി. സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: നൂതന ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന അടൂര്‍ ആനയടി-പഴകുളം റോഡ് നിര്‍മാണം പുരോഗമിക്കുന്നു. നൂതന ജര്‍മന്‍ സാങ്കേതിക വിദ്യയായ ''ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ ബൈ സോയില്‍ സ്റ്റെബിലൈസേഷന്‍ വിത്ത് സിമെന്റ്'' ഉപയോഗിച്ച് പൈലറ്റ് പ്രോജക്റ്റായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന അടൂര്‍ ആനയടി പഴകുളം റോഡ് (5 കി.മീ) പ്രവൃത്തി പുരോഗമിച്ച് വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ ഫേയ്‌സ്ബുക് പോസ്റ്റ്.

നിലവിലുള്ള പേവ്‌മെന്റില്‍ സിമന്റും ഇറക്കുമതി ചെയ്ത പ്രത്യേകതരം പോളിമര്‍ മിശ്രിതവും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ജര്‍മന്‍ യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള റോഡ് 30 സെ.മീ ആഴത്തില്‍ വെട്ടിയെടുക്കുകയും പിന്നീട് അത് കുഴച്ച് അതേ ഭാഗത്ത് തന്നെ ഇടുകയും ചെയ്യും. വിവിധ തരം റോളറുകള്‍ ഉപയോഗിച്ച് കോപാക്റ്റ് ചെയ്ത് റോഡു നിര്‍മ്മിക്കുന്ന രീതിയാണ് ഈ സാങ്കേതിക വിദ്യയില്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡിന്റെ മുകളില്‍ ഒരു ലെയര്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് നല്‍കുന്നതോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാകും.

gsudhakaran-1

നിര്‍മാണ വസ്തുക്കളായ പാറ, മെറ്റല്‍ എന്നിവയ്ക്ക് വലിയ തോതിലുള്ള ദൗര്‍ലഭ്യം നേരിടുകയും അവയുടെ ഖനനം മൂലം നിരവധി പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ നിലവിലുള്ള വസ്തുക്കള്‍ റീ സൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്ന രീതി അവലംബിക്കുന്നതുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ ചൂഷണം പരമാവധി കുറയ്ക്കാന്‍ സാധിക്കും. ഇതിനു വേണ്ടി വരുന്ന നിര്‍മാണ ചെലവ് നിലവിലെ നിര്‍മാണ രീതിയേക്കാള്‍ കുറച്ച് അധികരിക്കുമെങ്കിലും നിര്‍മാണ വസ്തുക്കളുടെ സേവിംഗ്‌സില്‍ കൂടി ഉണ്ടാകുന്ന സാമൂഹികമായ ലാഭം വളരെ വലുതാണ്. കൂടാതെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ ബെയ്‌സ്, സബ് ബേയ്‌സ് എന്നിവ 15 വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ദിവസം ഏകദേശം അരകിലോമീറ്ററോളം റോഡ് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നുള്ളതിനാല്‍ നിര്‍മാണ സമയത്തിലും വലിയ തോതിലുള്ള ലാഭം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

English summary
pathanamthitta local news about g sudhakaran on first pilot project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X