• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയബാധിത ആനുകൂല്യത്തിന് അർഹരായവരുടെ ലിസ്റ്റ് ഉടൻ തയാറാക്കണം: മന്ത്രി മാത്യു ടി തോമസ്

  • By Lekhaka

പത്തനംതിട്ട: ജില്ലയിൽ പ്രളയബാധിത ആനുകൂല്യത്തിന് അർഹരായവരുടെ ലിസ്റ്റ് ഉടൻ തയാറാക്കണമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടിതോമസ് നിർദേശം നൽകി. പ്രളയ ദുരിതാശ്വാസ നടപടികൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽചേർന്നയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയബാധിതമേഖലകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ചുമതല ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കായിരിക്കും. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതു മൂലം ഏതെങ്കിലും സ്ഥലത്ത് പകർച്ചവ്യാധി പിടിപെട്ടാൽ പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഉത്തരവാദിത്വം. വാട്ടർ അതോറിറ്റിയുടെ ഉറവിടങ്ങളിൽ നിന്നും ആവശ്യമായ ശുദ്ധജലം വിതരണത്തിന് നൽകും. ഇതിനു പുറമേ ഭക്ഷ്യസുരക്ഷാ വിഭാഗം അംഗീകരിച്ചു നൽകിയിട്ടുള്ള ഉറവിടങ്ങളിൽ നിന്നുള്ള കുടിവെള്ളം മാത്രമേ വിതരണം ചെയ്യാവു. പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി തിളപ്പിച്ച് ആറിയ ജലം മാത്രമേ എല്ലാവരും കുടിയ്ക്കാവുയെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെറോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണമെന്ന് എംഎൽഎമാരായ രാജു ഏബ്രഹാം, വീണാജോർജ്, ചിറ്റയംഗോപകുമാർ, അടൂർ പ്രകാശ് എന്നിവർ നിർദേശിച്ചു.റോഡ് അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നിർദേശപ്രകാരം നിയോജകമണ്ഡ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകൾ തയാറാക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. അടിയന്തിര അറ്റകുറ്റപ്പണി, സ്ഥിരമായ നവീകരണം എന്നിങ്ങനെ രണ്ടു പാക്കേജുകളായിരിക്കും തയാറാക്കുക. ജില്ലയിലെ 2039 കിലോമീറ്റർറോഡിൽ 610 കിലോമീറ്ററാണ് വെള്ളപ്പൊക്കത്തിൽ തകരാർ സംഭവിച്ചിട്ടുള്ളത്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി വരുകയാണ്. ശബരിമലറോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെൻഡർ ഈമാസം 10ന് തുറക്കും. ഒക്ടോബർ 31ന് അകം അറ്റകുറ്റപ്പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ശബരിമലറോഡുകളുമായി ബന്ധപ്പെട്ട് 57കോടി രൂപയുടെ 121 പ്രവൃത്തികളാണ് ടെൻഡർ ചെയ്തിട്ടുളളത്. വെള്ളപ്പൊക്കം മൂലംറോഡിലുണ്ടായ ചെളി നീക്കുന്ന പ്രവർത്തനം 90 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ശബരിമല പാതയിൽ മണ്ണിടിഞ്ഞതു നീക്കം ചെയ്തു. ഗവിറോഡ് മൂഴിയാർ മുണ്ടൻപാറ ഭാഗത്ത് 14 കിലോമീറ്റർ പൂർണമായി ഒലിച്ചുപോയി. ഇത് സംരക്ഷണഭിത്തി കെട്ടി പുനർനിർമിക്കേണ്ടി വരും. റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യമായ പാറ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഇതുപ്രകാരം പ്രളയവുമായി ബന്ധപ്പെട്ട് ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന്‌യോഗം കളക്ടറോടു ശിപാർശ ചെയ്തു.

റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. തിരുവല്ലമാവേലിക്കരറോഡിന്റെ ഇരുവശവും മഴയെ തുടർന്ന് അപകടകരമായ നിലയിൽ താഴ്ന്നതിനു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. തുലാ മഴയ്ക്കു മുൻപായി ജില്ലയിലെറോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. ഓമല്ലൂർകൈപ്പട്ടൂർറോഡ്, മഞ്ഞനിക്കരഇലവുംതിട്ടമുളക്കഴറോഡ് എന്നിവ ഉൾപ്പെടെ ആറന്മുള നിയോജകമണ്ഡലത്തിലെറോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. കെ.പി.റോഡ്, ആനയടിപഴകുളംറോഡ് എന്നിവ ഉൾപ്പെടെ അടൂർ നിയോജകമണ്ഡലത്തിലെറോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ചിറ്റയംഗോപകുമാർ എംഎൽഎ പറഞ്ഞു. ചിറ്റാറിൽ ഉരുൾപൊട്ടലിൽ തകർന്ന വയ്യാറ്റുപുഴകുളങ്ങരവാലിറോഡ്, സീതത്തോട് മുണ്ടകൻപാറഗുരുനാഥൻ മണ്ണ്‌റോഡ്, മല്ലശേരി ചൈനാമുക്ക്‌റോഡ് എന്നിവ ഉൾപ്പെടെകോന്നി നിയോജകമണ്ഡലത്തിലെറോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് അടൂർ പ്രകാശ് എംഎൽഎ പറഞ്ഞു. പ്രളയത്തെ തുടർന്ന് അടിഞ്ഞിട്ടുള്ള മണ്ണ് വ്യാവസായികമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെയോഗം ചുമതലപ്പെടുത്തി.

പ്രളയത്തിനിരയായ ആറന്മുളപോലീസ് സ്‌റ്റേഷൻ കെട്ടിടം ഉപയോഗിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പുതിയ കെട്ടിടം നിർമിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗംയോഗത്തിൽ അറിയിച്ചു. വെള്ളം കയറിയ മറ്റു സർക്കാർ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തും.

വെള്ളം കയറിയ വീടുകൾ വാസയോഗ്യമാണോയെന്നു കണ്ടെത്തുന്നതിനുള്ള സർവേ ഊർജിതമായി നടന്നു വരുകയാണെന്ന് എൽഎസ്ജിഡി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. പഞ്ചായത്തുകളിലെ എൻജിനിയർമാരും പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനിയർമാരും സംയുക്തമായാണ് വീടുകളുടെ ഫിറ്റ്‌നെസ് പരിശോധന നടത്തുന്നത്.

എലിപ്പനിക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക്(ആരോഗ്യം)യോഗം നിർദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശവർക്കർമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച്‌ബോധവത്കരണവും പ്രതിരോധ പ്രവർത്തനവും ശക്തമായി നടത്തണമെന്നും എംഎൽഎമാർ പറഞ്ഞു. മതിയായ പ്രതിരോധ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നതായി ഡിഎംഒ പറഞ്ഞു. നൂറു വീടിന് രണ്ട്‌വോളന്റിയർമാർ വീതം പ്രളയ ബാധിതമേഖലയിലെ വീടുകൾ സന്ദർശിച്ച് എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. നിലവിൽ ആറു ലക്ഷം പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു കഴിഞ്ഞു. ഇനി അധികമായിവേണ്ടി വരുന്ന പ്രതിരോധ ഗുളികയ്ക്കുള്ള മുൻകൂർ ഓർഡർ നൽകണമെന്ന് മന്ത്രി നിർദേശിച്ചു. എലിപ്പനി പിടിപെട്ട് ആദ്യമൂന്നു ദിവസത്തിനുള്ളിൽ ചികിത്സ ആരംഭിച്ചാൽരോഗം പൂർണമായി സുഖപ്പെടുത്താമെന്ന്‌ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റ്‌യോഗത്തിൽ അറിയിച്ചു. പനിയുള്ള എല്ലാവരും ആശുപത്രിയിൽ ചികിത്സതേടണമെന്നും കൺസൾട്ടന്റ് പറഞ്ഞു. എലിപ്പനിക്കെതിരേ സ്കൂളുകളിൽബോധവത്കരണം നടത്തുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌യോഗം നിർദേശം നൽകി.

പ്രളയബാധിതമേഖലയിൽ ആരോഗ്യവകുപ്പ് ഏഴ് പ്രത്യേക ക്ലിനിക്കുകൾ തുടങ്ങി. രണ്ടു ക്ലിനിക്കുകൾ തിങ്കളാഴ്ച ആരംഭിക്കും.ഇതുവരെ 515 ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘം സന്ദർശനം നടത്തുകയും 46343പേരെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിന് ഇരയായ പന്തളം പ്രാഥമികാരോഗ്യകേന്ദ്രവും ചാത്തങ്കേരി പ്രാഥമികാരോഗ്യകേന്ദ്രവും പ്രവർത്തനം പുനരാരംഭിച്ചു. ശുചീകരണത്തിനാവശ്യമായ ബ്ലീച്ചിംഗ് പൗഡർ ആവശ്യമായ എല്ലാ സ്ഥലങ്ങളിലും ആരോഗ്യവകുപ്പ് ലഭ്യമാക്കണമെന്നും മന്ത്രി നിർദേശിച്ചു.കോന്നി താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയർ തുറക്കണമെന്ന് അടൂർ പ്രകാശ് എംഎൽഎ പറഞ്ഞു.

ജനവാസമേഖലകളിൽ എല്ലാവർക്കും പ്രയോജനകരമാകും വിധം ആദ്യ ഘട്ടത്തിൽ 10 വീടിന് ഒരു കിണർ എന്ന നിലയിൽ ശുചീകരിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. കിണർ ശുചീകരണം ഗൗരവമായി എടുക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. റാന്നിയിൽ കുടിവെള്ള ക്ഷാമമുണ്ടെന്നും കിണറുകൾ ശുചീകരിക്കുന്നതിന് കൂടുതൽ പമ്പുകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇരവിപേരൂർ പുതുക്കുളങ്ങരയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. പന്തളം, തുമ്പമൺ ഗ്രാമപഞ്ചായത്തുകളിൽ കിണർ മലിനമായതു മൂലം ശുദ്ധജലം കിട്ടുന്നില്ലെന്ന് ചിറ്റയംഗോപകുമാർ എംഎൽഎ പറഞ്ഞു. കിണർ ശുചീകരണത്തിന് കൂടുതൽ പമ്പുകൾ എത്തിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. വിതരണത്തിനായി കുടിവെള്ളംശേഖരിക്കാവുന്ന ഉറവിടങ്ങളുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.

കക്കൂസുകൾ ശുചീകരിക്കുന്നതിന് നിലവിലുള്ള എല്ലാ സാങ്കേതികവിദ്യകളും പരിശോധിച്ച് ശിപാർശ ചെയ്യുന്നതിന് ജില്ലാ ശുചിത്വമിഷനെയോഗം ചുമതലപ്പെടുത്തി. ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിലെ ശൗചാലയങ്ങളും ശുചീകരിക്കണമെന്ന് എംഎൽഎമാർ നിർദേശിച്ചു. വിമാനത്തിലെയും കാരവാനിലെയും ശൗചാലയങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ജില്ലയിൽ ഉപയോഗിക്കാൻ കഴിയുമോയെന്നു പരിശോധിക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. ശൗചാലയങ്ങൾ ശുചീകരിക്കുന്നതിന് ആവശ്യമായ പണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നോ, അതില്ലാത്ത പക്ഷം പ്ലാൻ ഫണ്ടിൽ നിന്നോ ചെലവഴിക്കാമെന്ന് ജില്ലാ ശുചിത്വമിഷൻകോഓർഡിനേറ്റർ അറിയിച്ചു.

വാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട ഡിവിഷനു കീഴിലുള്ള 49 പദ്ധതികളിൽ 36 എണ്ണവും പ്രവർത്തനം പുനരാരംഭിച്ചതായി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഒൻപത് പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണി മൂന്നു ദിവസത്തിനുള്ളിൽ തീർക്കും. നാല് പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണിക്കു സമയം എടുക്കും. പമ്പയിലെ പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി ചെയ്യുന്നതിന് മുൻഗണന നൽകണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. തിരുവല്ല ഡിവിഷനു കീഴിലുള്ള 15 കുടിവെള്ള പദ്ധതികളും പ്രവർത്തനം പുനരാരംഭിച്ചു. കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നതിന് ആറന്മുള, റാന്നി എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനം ഒരുക്കി.

റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനുള്ളഫോം സൗജന്യമായി നൽകും. ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് എഫ്‌ഐആറിന്റെ ആവശ്യമില്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രളയബാധിതർക്ക് ഓരോ കാർഡിനും അഞ്ചു കിലോഗ്രാം അരി വീതം സൗജന്യമായി വിതരണം ചെയ്തു വരുകയാണ്. 25877പേർക്ക് ഇതുവരെ സൗജന്യ അരി നൽകി.റേഷൻ വിതരണം ഈമാസം എട്ടു വരെ നീട്ടിയിട്ടുണ്ട്. അമിതവില ഈടാക്കുക, സാധനങ്ങൾ പൂഴ്്ത്തിവയ്ക്കുക തുടങ്ങിയവ തടയുന്നതിന് ശനിയാഴ്ച 111 പരിശോധനകൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്ക്വാഡുകൾ ജില്ലയിൽ നടത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിന് ഒരുകേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ 1041 പരിശോധനകൾ നടത്തുകയും 84കേസ് എടുക്കുകയും ചെയ്തു.

പ്രളയബാധിതരായവരുടെ പട്ടിക ബന്ധപ്പെട്ട വാർഡ് മെമ്പർമാർ നൽകുന്ന വിവരം പരിഗണിച്ചു തയാറാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ക്യാമ്പുകളിൽ താമസിച്ചവരേയും വീടുകളോ മറ്റ് സ്ഥലങ്ങളോ ക്യാമ്പുകളാക്കി താമസിച്ചവരേയും പരിഗണിക്കണമെന്നും കളക്ടർ നിർദേശിച്ചു.

പ്രളയത്തിൽ കൃഷി വകുപ്പിന്റെ 16 ഓഫീസുകളും രണ്ടു ഫാമുകളും നശിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പ്രളയബാധിതരായ കർഷകർക്ക് പുതിയ കൃഷി ഇറക്കുന്നതിനാവശ്യമായ വിത്തും വളവും നൽകണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. മൺചിറകൾ പുനർനിർമിക്കണമെന്ന് ചിറ്റയംഗോപകുമാർ എംഎൽഎ പറഞ്ഞു. കല്ലടയാർ, പമ്പ, അച്ചൻകോവിലാർ എന്നിവയുടെ തിട്ട ഇടിയുന്നുണ്ടെന്നും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും എംഎൽഎമാരായ രാജു ഏബ്രഹാം, വീണാജോർജ്, ചിറ്റയംഗോപകുമാർ, അടൂർ പ്രകാശ് എന്നിവർ പറഞ്ഞു.കോയിപ്രം, നെല്ലിക്കൽ, പൂവത്തൂർ എന്നിവിടങ്ങളിൽ ആറിന്റെ തിട്ട ഇടിയുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു.മോഷണങ്ങൾക്കെതിരേ നടപടിയെടുക്കണമെന്ന് എംഎൽഎമാരായ രാജു ഏബ്രഹാം, വീണാജോർജ്, ചിറ്റയംഗോപകുമാർ എന്നിവർപോലീസിന് നിർദേശം നൽകി.കോളനികൾ ഉൾപ്പെടെ ജനവാസകേന്ദ്രങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കണമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. മാലിന്യങ്ങൾശേഖരിക്കുന്നതിന് 69 കളക്ഷൻ യാർഡുകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പ്രളയത്തിന് ഇരയാവരെ സഹായിക്കുന്നതിന് ബാങ്കുകൾ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ തുടങ്ങണമെന്ന്‌യോഗം നിർദേശിച്ചു. റാന്നി ടൗണിൽ ബാങ്ക് ശാഖകൾ പ്രവർത്തിക്കാത്തതിനാൽ ഇവിടെയുള്ളവർക്ക്‌ചേത്തയ്ക്കൽ, പ്ലാങ്കമൺ, ഉതിമൂട് എന്നിവടങ്ങളിലെ ശാഖകളിൽ എത്തി ഇടപാട് നടത്തുന്നതിന് സംവിധാനം ഒരുക്കിയതായി ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്തവർക്കായി പ്രത്യേക അക്കൗണ്ടുകൾ തുറന്നു നൽകും. ഇതിന് ബന്ധപ്പെട്ട വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തി നൽകുന്നഫോട്ടോ പതിച്ച കത്ത് ഹാജരാക്കിയാൽ മതിയാകുമെന്നും ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.

English summary
pathanamthitta local news about list of flood victims for compensation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X