പ്രളയം: പത്തനംതിട്ടയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത നഷ്ടം, നശിച്ചുപോയത് റോഡും വൈദ്യുത വിളക്കുകളും!
പത്തനംതിട്ട: വിനോദസഞ്ചാരമേഖലയ്ക്ക് സംഭവിച്ചത് വന്‍ നാശനഷ്ടങ്ങള്‍. ജില്ലയില്‍ പ്രധാനമായും നാശനഷ്ടം സംഭവിച്ചത് പെരുന്തേനരുവി വിനോദസഞ്ചാരമേഖലയിലും ഗവിയിലുമാണ്. പെരുന്തേനരുവിയില്‍ നിര്‍മാണത്തിലുണ്ടായിരുന്ന നാനൂറ് മീറ്റര്‍ ഇന്റര്‍ലോക്ക് പതിച്ച നടപ്പാത സംസ്ഥാന നിര്‍മ്മിതി കേന്ദ്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വൈദ്യുതി വിളക്ക്, വൈദ്യുതി സാധനങ്ങള്‍ എന്നിവയാണ് നശിച്ചു പോയത്.
ഗവിയിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും നശിച്ചു. ഇവിടെ ഗതാഗതം പുനസ്ഥാപിക്കണമെങ്കില്‍ മൂന്ന് മാസത്തോളം സമയമെടുക്കും. തിരുവല്ല സത്രത്തിന്റെ ചുറ്റുമതിലും പ്രളയത്തില്‍ തകര്‍ന്നു. കൂടാതെ ഡി.ടി.പി.സിയുടെ തെക്കേമലയിലെ ഓഫീസ് കെട്ടിടം ആറന്മുളയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് എന്നിവയും വെള്ളം കയറി നാശനഷ്ടം നേരിട്ടു.

പെരുന്തേനരുവിയില്‍ മാത്രം ഇരുപത്‌ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തിരുവല്ല സത്രത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടവും, വെള്ളം കയറി പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചു. റിസോര്‍ട്ട്, ഹോട്ടല്‍, ഹോംസ്‌റ്റേ എന്നിവയുള്‍പ്പെടുന്ന വ്യവസായ മേഖലയില്‍ എത്ര നഷ്ടം വന്നുവെന്ന് കണക്കുകള്‍ എടുത്തുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ്. ടൂറിസം മേഖലയിലെ നാശനഷ്ടത്തിന്റെ വിവരങ്ങള്‍ ടൂറിസം വകുപ്പ് ശേഖരിച്ചുവരുകയാണ്. ഉടന്‍ തന്നെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പതിനഞ്ചാം തീയതി മുതല്‍ ഇരുപത്തിയഞ്ചാം തീയതി വരെ ദുരിതാശ്വാസക്യാമ്പുകള്‍ക്ക് വേണ്ടി ഡിറ്റിപിസിയുടെ കുളനട അമിനിറ്റി സെന്റര്‍ വിട്ടുകൊടുത്തിരുന്നു. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും കുടുംബശ്രീ വഴിയും എത്തിച്ചു.












Click it and Unblock the Notifications