സ്വകാര്യ ബസ് കണ്ടക്ടറെ തലയ്ക്കടിച്ച യാത്രക്കാരൻ അറസ്റ്റിൽ: സംഭവം പത്തനംതിട്ടയില്‍!
മല്ലപ്പള്ളി: സ്വകാര്യ ബസ് കണ്ടക്ടറെ വിറകുകമ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവിയൂർ മുണ്ടിയപ്പള്ളി നടപ്പറമ്പ് വീട്ടിൽ ലിജോ കോശി(28) യെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. വായ്പൂര്-ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വായ്പൂര് ചീരംകുളത്ത് സലീമിനെയാണ്(50) ഇയാൾ കഴിഞ്ഞ ദിവസം ആക്രമിച്ചത്.

ബസിൽ ബഹളമുണ്ടാക്കിയതിന് ലിജോയെ ഇറക്കിവിട്ടപ്പോൾ പിന്നാലെ സ്റ്റാൻഡിലെത്തി സലീമിന്റെ തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തിരുവല്ല കോടതിയിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ കെ.സലിം, എസ്.ഐ.മാരായ സോമനാഥൻ നായർ, കലാധരൻപിള്ള, എ.എസ്.ഐ. സന്തോഷ്‌കുമാർ, പോലീസ് ഓഫീസർമാരായ വിനോദ്‌കുമാർ, സന്തോഷ്, കെ.എ.ഷാനവാസ്, ബിനോയ് തോമസ്, അഭിലാഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications