• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പമ്പയിലെ താൽക്കാലിക വൈദ്യുത വിതരണ സംവിധാനങ്ങൾ 12ന് മുമ്പ് പൂർണസജ്ജമാകും : മന്ത്രി എംഎം മണി

  • By desk

പത്തനംതിട്ട: മാസപൂജയ്ക്കായി ശബരിമല ക്ഷേത്രം 16ന് തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലെ താൽക്കാലിക വൈദ്യുത വിതരണ സംവിധാനങ്ങൾ ഈ മാസം 12ന് മുമ്പ് പൂർണ സജ്ജമാകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. പമ്പയിലെ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!
സന്നിധാനത്തെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ അത്യാവശ്യ സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. മറ്റുള്ള സ്ഥലങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. എല്ലാ പ്രവർത്തനങ്ങളും 12ന് മുമ്പ് പൂർത്തിയാകും. പമ്പാ മണൽപ്പുറത്തുണ്ടായിരുന്ന വൈദ്യുത തൂണുകളും ഹൈമാസ്റ്റ് ലൈറ്റുകളും ഉൾപ്പെടെ എല്ലാം തകർന്നുപോയി.

MM Mani

പമ്പയുടെ ഗതി മാറിയിട്ടുള്ള സാഹചര്യത്തിൽ നേരത്തേ ഉണ്ടായിരുന്ന വൈദ്യുതി വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കേണ്ടതുണ്ട്. താൽക്കാലികമായി വൈദ്യുതി വിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പമ്പാ മണൽപ്പുറത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് നീക്കുന്നതിനുള്ള പ്രവൃത്തികൾ ടാറ്റാ കമ്പനിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ സ്ഥിരമായി വൈദ്യുതി വിതരണ സംവിധാനം പുനഃസ്ഥാപിക്കാൻ കഴിയും.

പ്രളയത്തിനു മുമ്പുള്ള പമ്പാ തീരമല്ല ഇപ്പോഴുള്ളത്. എല്ലാത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതനുസരിച്ച് ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒൻപത് ജലവൈദ്യുത പദ്ധതികൾക്ക് പ്രളയത്തിൽ തകരാർ സംഭവിച്ചിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം സ്വകാര്യ വൈദ്യുത പദ്ധതികളാണ്. ചില പവർ ഹൗസുകളിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളതു മൂലം ഉത്പാദനം നിലച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മണ്ണ് നീക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. ജില്ലയിൽ വന പ്രദേശങ്ങളിൽ വൻതോതിൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.

പത്തനംതിട്ട മുതൽ കുമളി വരെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകളാണ് ഇത്രയധികം നാശനഷ്ടങ്ങൾക്ക് കാരണമായത്. ഉരുൾപൊട്ടലുകളെക്കുറിച്ച് കെ.എസ്.ഇ.ബി നേരിട്ടോ ഏജൻസി വഴിയോ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. രാജു എബ്രഹാം എം.എൽ.എ, കെ.എസ്.ഇ.ബി ഡയറക്ടർ വേണുഗോപാൽ, വിതരണ വിഭാഗം ചീഫ് എൻജിനീയർ മോഹനനാഥപണിക്കർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


പത്തനംതിട്ട മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2014
ആന്റോ ആന്റണി ഐ എൻ സി വിജയി 3,58,842 42% 56,191
അഡ്വ. പീലിപ്പോസ് തോമസ് ഐ എൻ ഡി രണ്ടാമൻ 3,02,651 35% 0
2009
ആന്റോ ആന്റണി പുന്നത്താനിയിൽ ഐ എൻ സി വിജയി 4,08,232 51% 1,11,206
അഡ്വ.കെ അനന്ത ഗോപൻ സി പി എം രണ്ടാമൻ 2,97,026 37% 0


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Pathanamthitta Local News about MM Mani's comment for eletricity distribution in Pamba

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more