Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാമുകൾ തുറന്നതുമൂലമാണ് പ്രളയം ഉണ്ടായതെന്ന പ്രചരണം അടിസ്ഥാനരഹിതം : മന്ത്രി എംഎം മണി

പത്തനംതിട്ട: ഡാമുകൾ തുറന്നതുമൂലമാണ് പ്രളയം ഉണ്ടായതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. മൂഴിയാർ പവർ ഹൗസിലും അനുബന്ധ പ്രദേശങ്ങളിലും സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കണക്കുകൂട്ടലുകൾക്ക് അപ്പുറമുള്ള മഴയാണ് ഉണ്ടായത്. കൂടാതെ വനത്തിനുള്ളിൽ വൻതോതിൽ ഉരുൾപൊട്ടലുകളും ഉണ്ടായി.

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!

ഇതുമൂലം ഡാമുകളിൽ അതിവേഗം ജലനിരപ്പ് ഉയർന്നു. ഡാമുകളിൽ നിന്നും ജലം നേരത്തെ തുറന്നുവിടാത്തതു കൊണ്ടാണ് പ്രളയമുണ്ടായതെന്ന പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. അമിതമായി ഡാമിൽ ജലം സംഭരിക്കാൻ കഴിയില്ല. അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും അതിവേഗം ഡാമുകളിലെത്തിയ ജലമാണ് തുറന്നുവിട്ടത്. ഡാമുകളിലെ ജലം മുഴുവനായും തുറന്നുവിട്ടു എന്ന പ്രചരണവും നടക്കുന്നുണ്ട്.

Pathanamthitta

ഇതും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഡാമുകളിലെ ജലം പൂർണമായും തുറന്നുവിട്ടാൽ ഉണ്ടാകാവുന്ന അപകടം വളരെ വലുതാണ്. നിയന്ത്രിതമായ അളവിലാണ് ജലം തുറന്നുവിട്ടത്. ഇടുക്കിയിൽ കാട്ടിയ അതേ ജാഗ്രത പത്തനംതിട്ടയിലും വൈദ്യുതി വകുപ്പും ജില്ലാ ഭരണകൂടവും കാട്ടിയിട്ടുണ്ട്. ഡാം തുറക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടം മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ 600 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. കൽക്കരി ക്ഷാമം മൂലമാണ് വൈദ്യുതി വിതരണത്തിൽ കുറവ് വന്നിട്ടുള്ളത്. ഇതു പരിഹരിക്കുന്നതോടെ കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർവസ്ഥിതിയിലാകും. പ്രളയത്തിൽ സംസ്ഥാനത്തെ പവർ ഹൗസുകൾക്ക് തകരാർ സംഭവിച്ചതു മൂലം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയായശേഷമേ ഈ കുറവ് പരിഹരിക്കാൻ കഴിയൂ.

കേന്ദ്ര പൂളിൽ നിന്നും വൈദ്യുതി പഴയ സ്ഥിതിയിൽ ലഭ്യമാവുകയും അറ്റകുറ്റപ്പണികൾ പൂർത്തിയാവുകയും ചെയ്യുന്നതോടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാവും. അതുവരെ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കക്കാട് പവർ ഹൗസ്, പെരുന്തേനരുവി എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+