അധികമായി ലഭിച്ച ദുരിതാശ്വാസ തുക മടക്കിനല്‍കി മാതൃകയായി ഗൃഹനാഥന്: സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ തുക അധികമായി ലഭിച്ചത് മടക്കിനല്‍കി ഗൃഹനാഥന്. ചെറുകോല്‍പ്പുഴ പഞ്ചായത്തിലെ കീക്കൊഴൂര്‍ കുളഞ്ചരത്തുംമണ്ണില് കെ.എം രാജുവാണ് സഹായമായി കിട്ടിയ അധികതുക മടക്കിനല്‍കി മാതൃകയായത്. ദുരിതാശ്വാസമായി ലഭിച്ച പതിനായിരം രൂപ കൈപ്പറ്റുന്നതിനായി ബാങ്കില്‍ എത്തിയപ്പോഴാണ് 3800 രൂപ കൂടി അധികമായി അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ രാജുവിനെ അറിയിച്ചത്.

ഉടന്‍ തന്നെ മുഴുവന്‍ തുകയും പിന്‍വലിച്ച രാജു അധികമായി ലഭിച്ച തുക ചെറുകോല്‍ വില്ലേജ്ഓഫീസര്‍ ആര്. സിന്ധുവിന് മടക്കിനല്‍കി രസീതും കൈപ്പറ്റി. ദുരിതാശ്വാസ ഭാഗമായി പലരുടേയും അക്കൗണ്ടില്‍ ഇത്തരത്തില്‍ അധികമായി പണം ലഭിച്ചിരുന്നു. ഇത് എങ്ങനെ തിരികെ കൈമാറണമെന്ന് അറിയാതെ പലരും വിഷമിക്കുന്ന ഘട്ടത്തിലാണ് കൂലിപ്പണിക്കാരനായ രാജു വില്ലേജ് ഓഫീസറെ സമീപിച്ച് പണം മടക്കിനല്‍കി മാതൃകയായത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications