എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു: സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍!!
പത്തനംതിട്ട: കെടിയു (കേരള സാങ്കേതിക സർവ്വകലാശാല) സർവ്വകലാശാല വിദ്യാർത്ഥികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് എഐഎസ്എഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി പരീക്ഷ ഉത്തരകടലാസുകളിലെ പിഴവ് മൂലം ഏറെ വിദ്യാർത്ഥികൾ ഇയർ ഔട്ട് ഭീഷണി നേരിടുകയാണ്. നിലവിൽ ഇവിടെ വൈസ് ചാൻസലർ ഇല്ല. ചുമതലപ്പെട്ടയാൾ ലീവിലാണ്.
ഇത് പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനീത് കോന്നി, ചിപ്പി, ബിബിൻ, നിധിൻ പ്രകാശ് എന്നിവർ പ്രസീഡിയം അംഗങ്ങളായിരുന്നു. നിധിൻ പ്രകാശ് രക്തസാക്ഷി പ്രമേയവും അമൽ ഹരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അരുൺ ബാബു സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബിബിൻ

ഏബ്രഹാം പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് വിനീത് കോന്നി ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ അസ്സി സെക്രട്ടറി ഡി സജി, ജില്ലാ എക്‌സി അംഗം ജിജി ജോർജ്ജ്, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ഗിരീഷ്, എഐവൈഎഫ് സംസ്ഥാന എക്‌സി അംഗം ആർ ജയൻ, ജില്ലാ പ്രസിഡന്റ് എ ദീപകുമാർ, സെക്രട്ടറി ജി െൈബെജു, അഡ്വ സുഹാസ് എം ഹനീഫ്, അബ്ദുൾ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കുമാർ അഴൂർ സ്വാഗതവും അനിജു നന്ദിയും പറഞ്ഞു. അമൽ ഹരി, ബിബിൻ, വിഷ്ണു എന്നിവർ പ്രമേയ കമ്മിറ്റിയിലും അനിജു, സ്റ്റീഫൻ, ഉദയൻ എന്നിവർ മിനിട്‌സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
ഭാരവാഹികളായി വിനീത് കോന്നി (പ്രസിഡന്റ്), ഉദയൻ, അനിജു, സ്റ്റീഫൻ, ചിപ്പി (വൈസ് പ്രസിഡന്റ്), ബിബിൻ ഏബ്രഹാം (സെക്രട്ടറി), അമൽഹരി, നിധിൻ പ്രകാശ്, വിഷ്ണു, ബിബിൻ (ജോ സെക്രട്ടറി) എന്നിവരെ തിഞ്ഞെടുത്തു.












Click it and Unblock the Notifications