പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം: സംഭവം പത്തനംതിട്ടയില്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭാ അധികൃതരുടെ തീരുമാനത്തിനേതിര പ്രതിഷേധം ശക്തം. അധികൃതരുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ അറിയിച്ചു. തെരുവ് കച്ചവടക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കി ദേശീയനയം രൂപികരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 2015 ആഗസ്ത് അഞ്ചിന് നഗരകാര്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ഈ വിഷയത്തില്‍ കൈകൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച ഉത്തരവ് സപ്തംബര്‍ 5ന് പുറത്തിറക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഒരുനിര്‍ദേശവും പത്തനംതിട്ട നഗരസഭ നടപ്പാക്കിയിട്ടില്ല. അതിനു മുന്‍കൈ എടുക്കേണ്ട ജില്ലാ ഭരണകൂടം ഒഴിപ്പിക്കല്‍ നടപടിക്ക് പോലിസ് അകമ്പടി ഉള്‍പ്പടെ നല്‍കി സഹായിക്കുന്നത് കാര്യങ്ങള്‍ ശരിയായി മനസിലാക്കാത്തത് കൊണ്ടാണെന്ന് ജ്യോതിഷ് കുമാര്‍ പറഞ്ഞു. വഴിവാണിഭക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ബന്ധപ്പെട്ട എല്ലാവര്‍ക്കും കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

pathanamthitta-

നിയമപരമായ സംഗതികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്നാല്‍ തെരുവ് സമരത്തിന് ഐഎന്‍ടിയുസി നേതൃത്വം നല്‍കും. കഴിഞ്ഞദിവസമാണ് നഗരത്തില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ചന്തയ്ക്ക് മുന്‍ഭാഗം, മിനി സിവില്‍സ്റ്റേഷന് മുന്‍ഭാഗം, സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുമുള്ള വഴിയോര കച്ചവടക്കാരെയാണ് നീക്കിയത്. ഇതിനെതിരേ സിഐടിയു പ്രക്ഷോഭം ശക്തമാക്കിയിരുന്നു. പൊളിച്ചുമാറ്റിയ കടകള്‍ പുനസ്ഥാപിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്. നഗരസഭയും പൊതുമരാമത്തും പോലിസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഒരുമിച്ചാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്.

English summary
pathanamthitta local news about shops in street.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X