സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എൻട്രികൾ അയയ്ക്കാം, ന്നാം സമ്മാനം 50,000 രൂപ!
പത്തനംതിട്ട: സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. സ്ത്രീകൾ അതിജീവനം എന്ന വിഷയത്തിലുള്ള 18' ത 12' വലിപ്പത്തിലുള്ള കളർ ഫോട്ടോകളാണ് അയയ്‌ക്കേണ്ടത്. ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 31.
ചിത്രങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന് വ്യക്തമായാൽ മത്സരത്തിൽ ഉൾപ്പെടുത്തുകയില്ല. മത്സരചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമർപ്പിക്കണം. ഫോട്ടോകളിൽ മത്സരാർത്ഥികളെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകരുത്. വിലാസവും ഫോൺ നമ്പരും ഇമെയിൽ ഐഡിയും അപേക്ഷയോടൊപ്പം നൽകണം.

ഫോട്ടോഗ്രഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം. സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രഫർമാരായി ജോലി ചെയ്യുന്നവർക്കും പത്ര ഫോട്ടോഗ്രഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാൻ അർഹതയില്ല.
ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. കൂടാതെ സാക്ഷ്യപത്രവും ശില്പവും പത്ത് പേർക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപയും സാക്ഷ്യപത്രവും ലഭിക്കും. കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് മുൻഗണന ലഭിക്കും. മത്സരത്തിനു ലഭിക്കുന്ന ചിത്രങ്ങൾ തിരികെ നൽകുകയില്ല. മത്സരവുമായി ബന്ധപ്പെട്ട് ഒരുവിധത്തിലുളള കത്തിടപാടുകളും അനുവദനീയമല്ല.
എൻട്രികൾ സമർപ്പിക്കേണ്ട വിലാസം: ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001. അയയ്ക്കുന്ന കവറിനു പുറത്ത് സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ്2018 എന്നു രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ (ംംം.ുൃറ.സലൃമഹമ.ഴീ്.ശി) ലഭ്യമാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications