പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ലയിലെ ഗതാഗതക്കുരുക്ക്: ബഹുജന പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി, പ്രതിഷേധ റാലിയും കൂട്ടധര്‍ണയും!

  • By Desk
Google Oneindia Malayalam News

തിരുവല്ല: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ബഹുജന പ്രക്ഷോഭത്തിൽ അധികൃതർക്കെതിരെ പ്രതിഷേധമിരമ്പി. വിവിധ സാമൂഹ്യസാംസ്കാരിക വ്യാപാരസംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും പൊതുജനങ്ങളുടെയും നഗരസഭാ കൗൺസിലർമാരുടെയും ആഭ്യമുഖ്യത്തിലാണ് പ്രതിഷേധറാലിയും കൂട്ടുധർണയും നടത്തിയത്.

പോസ്റ്റ്ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ഫാ.ഡോ.ഐസക് പാറപ്പള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.എസ്.ആർ.ടി.സി കോർണറിൽ നടന്ന കൂട്ടധർണ ഓട്ടോറിക്ഷാതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൌൺസിലർ ഷീല വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

pathanamthit-ma

ഏലിയാമ്മ തോമസ്, ആർ.ജയകുമർ, അലികുഞ്ഞ്, ബിജു ലങ്കാഗിരി, ചെറിയൻ പോളച്ചിറയ്ക്കൽ, രാധാകൃഷ്ണൻ വേണാട്, റീന മാത്യൂസ്, മർച്ചന്റ്‌സ് എം.സലിം, എ.ജെ ഷാജഹാൻ, ടൗൺ ഇമാം കെ.ജെ.സലിം സഖാഫി, കെ. പ്രതാപചന്ദ്രവർമ്മ, സാൻലി.എം അലക്സ്, വർഗീസ് മാമ്മൻ, വിനോദ് സെബാസ്റ്റ്യൻ, ടി.ജയിംസ്, കെ.അബ്ദുൾ സലാം കുര്യൻ ജോർജ്, അഭിലാഷ് ചന്ദ്രൻ, കെ.വി.വർഗീസ്, രാമചന്ദ്രൻനായർ, ഒ.വിശ്വംഭരൻ, ഷിബു വർഗീസ് എന്നിവർ സംസാരിച്ചു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാപാരസ്ഥാപനങ്ങൾ അടിച്ചിട്ട് ശക്തമായ സമരപരിപാടികൾ നടത്തുവാനും സമരസമിതി തീരുമാനിച്ചു.

English summary
Pathanamthitta Local News about traffic block in thiruvalla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X