വരൾച്ച രൂക്ഷം: ഇടമുറിയാൻ വെമ്പൽ പൂണ്ട് പത്തനംതിട്ടയിലെ നദികൾ , പമ്പയും അച്ചൻകോവിലാറും ഭീതിയില്‍!
പത്തനംതിട്ട: പ്രളയത്തിന് ശേഷം ജില്ലയിലെ നദികളിൽ നീരൊഴുക്ക് ഇല്ല. പമ്പ, അച്ചൻകോവിൽ, മണിമല എന്നിങ്ങനെ പത്തനംതിട്ട ജില്ലയിലെ നദികൾ എവിടെയെങ്കിലും ഇടമുറിയുമോയെന്ന ആശങ്കയിലാണ്. പ്രഭവകേന്ദ്രങ്ങൾ വറ്റിവരണ്ട നദികളിലൂടെ നീരൊഴുക്ക് നിലച്ചു. കെട്ടിക്കിടക്കുന്ന വെള്ളം പല ഭാഗങ്ങളിലും നീർച്ചാലുകൾ മാത്രം.
പ്രളയത്തിന് ശേഷം വരൾച്ചയുടെ രൂക്ഷത ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് ജില്ലയുടെ നദികളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോഴാണ്. അച്ചൻകോവിൽ തൂവൽമലനിരകളിൽ നിന്നുത്ഭവിക്കുന്ന അച്ചൻകോവിലാറിന്റെ പ്രഭവകേന്ദ്രം മാസങ്ങൾക്കു മുമ്പേ വറ്റിവരണ്ടതാണ്. കാട്ടുചോലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇല്ലാതായതോടെ അച്ചൻകോവിൽ ഭാഗത്ത് നദി നീർച്ചാലുകൾ മാത്രമാണ്. തൂവൽമലയുടെ മറുഭാഗത്തേക്കുള്ള തമിഴ്‌നാട്ടിലേക്കുള്ള ചോലകളും വരണ്ടു. മണിമലയാറിന്റെ സ്ഥിതിയും ദയനീയമാണ്. ഉത്ഭവകേന്ദ്രങ്ങളിൽ നീരൊഴുക്ക് നിലച്ച നദിയിൽ കെട്ടിനിൽക്കുന്ന ജലം മാത്രമാണ് നീരുറവയായി ഒഴുകുന്നത്. പാറക്കൂട്ടങ്ങൾ തെളിഞ്ഞുനിൽക്കുകയാണ്.

പമ്പാനദിയിൽ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പകുതിദിവസവും നദിയിൽ നീരൊഴുക്കില്ലായിരുന്നുവെന്നാണ് പഠനറിപ്പോർട്ട്. 1995 മുതൽ നദിയിൽ നീരൊഴുക്കില്ലാത്ത ദിനങ്ങളുടെ എണ്ണം ഓരോവർഷവും കൂടിവരികയാണ്. 2000ൽ 78 ദിവസം മാത്രമായിരുന്നു നീരൊഴുക്ക് നിലച്ചിരുന്നതെങ്കിൽ 2011 എത്തിയപ്പോഴേക്കും അത് 102 ദിവസങ്ങളിലെത്തി. പ്രളയത്തിന് ശേഷം നദിയുടെ നീരൊഴുക്ക് കുത്തനെ കുറഞ്ഞു. 2009ൽ 176 ദിവസവും നീരൊഴുക്ക് ഉണ്ടായിരുന്നതേയില്ല. 2016-17ൽ എത്തിയപ്പോഴേക്കും സ്ഥിതി രൂക്ഷമാകുകയായിരുന്നു. മഴയുടെ അളവു കൂടി കുറഞ്ഞതോടെ പമ്പയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു.
പോഷകതോടുകൾ വറ്റിവരണ്ടതും പലതും അപ്രത്യക്ഷമായതുമാണ് പമ്പ നേരിടുന്ന ഏറ്റവും വലിയ ജലപ്രതിസന്ധി. കിഴക്കൻ മേഖലയിൽ പലയിടത്തും നദി ഇടമുറിയുമോയെന്ന് ആശങ്കയുണ്ട്. ജലസംഭരണികളിൽ നിന്നുള്ള വെള്ളം ഇടയ്‌ക്കൊക്കെ ഒഴുകിവരുന്നതു മാത്രമാണ് നദിയുടെ ജലസമ്പത്ത്. ജനത്തെ ഭീതിയിലാഴ്ത്തിയ പ്രളയം ജില്ലയിൽ കനത്ത നാശം ഉണ്ടാക്കിയതാണ്. പമ്പ്, അച്ചൻകോവിൽ, മണിമലയാർ തുടങ്ങിയവ കര കവിഞ്ഞൊഴുകി. എന്നാൽ ഇപ്പോൾ ഈ നദികളുടെ കിടപ്പ് കണ്ടാൻ പ്രളത്തിൽ കര കവിഞ്ഞ നദികളാണോയെന്ന് സംശയം തോന്നിയേക്കാം....
Recommended Video

-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications