പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: പുനരധിവാസം സർക്കാർ സമയബന്ധിതമായി നടപ്പാക്കുമെന്ന് വീണാജോർജ് എംഎൽഎ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രളയജലത്തിൽ വീടുകളും മറ്റും നഷ്ടപ്പെട്ടവരുടെ പുനരധിവാസം സമയബന്ധിത മായി സർക്കാർ നടപ്പിലാക്കുമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. രക്ഷാപ്രവർത്തനം പൂർത്തിയായതോടെ ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത് വീടുകളിലേക്ക് മടങ്ങുന്നവരെ സഹായിക്കുന്നതിനു ള്ള നടപടികളിലുമാണ് സർക്കാരും ജില്ലാ ഭരണകൂടവും ഇപ്പോൾ മുഴുകിയിരിക്കുന്നത്. മിക്ക വീടുകളുടെയും ഉള്ളിൽ വൻതോതിൽ ചെളി അടിഞ്ഞുകൂടിയിട്ടുണ്ട്.

ഇവ വൃത്തിയാക്കി താമസയോഗ്യമാക്കുന്നത് ഏറെ പ്രയത്‌നിക്കേണ്ടിവരും. കുടുംബശ്രീയുടെ ആഭിമുഖ്യത്തി ൽ 1500ൽ അധികം വാളണ്ടിയർമാരാണ് ദിവസവും ജില്ലയിലെമ്പാടും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. 22ന് 1508 വീടുകളാണ് ഇവർ ശുചിയാക്കിയത്. പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെമ്പാടും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

adimaly-road-1

കോഴഞ്ചേരി ചെട്ടിമുക്ക് ഭാഗത്ത് 22ന് നടന്ന ശുചീകരണപ്രവർത്തനങ്ങളിൽ 160ഓളം പോലീസുകാർ പങ്കെടുത്തിരുന്നു. സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും ജില്ലയിലെമ്പാടും ശുചീകരണം നടക്കുന്നുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഒരാഴ്ചത്തേക്കുള്ള അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകുന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്നുണ്ട്. ക്യാമ്പുകളിൽ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

English summary
pathanamthitta local news about veena george's response over rehabilitation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X