• search

എഴിക്കാട് കോളനിയില്‍ എഡിജിപി ബി സന്ധ്യ സന്ദര്‍ശനം നടത്തി

  • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    പത്തനംതിട്ട: പ്രളയബാധിത പ്രദേശമായ ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയിലെ വീടുകളില്‍ എഡിജിപി ബി. സന്ധ്യയുടെയും ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെയും നേതൃത്വത്തില്‍ ജനമൈത്രി പോലീസ് സന്ദര്‍ശനം നടത്തി.

    അടിമാലിയിലെ ആദിവാസി മേഖലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ എത്തിച്ച് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ

    പ്രദേശത്തെ മിക്ക വീടുകളും സന്ദര്‍ശിച്ച സംഘം ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കളും വിതരണം ചെയ്തു. പ്രളയത്തില്‍ മുങ്ങിപ്പോയ ആറന്മുള, കോയിപ്രം പോലീസ് സ്‌റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങളും എഡിജിപി വിലയിരുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, വിവിധ ബറ്റാലിയനുകളില്‍ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

    Flood

    ആറന്മുള സത്രക്കടവിനു സമീപമുള്ള താല്‍ക്കാലിക കെട്ടിടത്തിലേക്ക് ആറന്മുള പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം മാറ്റുന്നതിനും എഡിജിപി നിര്‍ദേശം നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുടെ യോഗം ചേരുകയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Pathanamthitta Local News about ADGP Sandhya visits Ezhikkad coloney

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more