Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വഭാവദൂഷ്യ ആരോപണം, വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് പേരെ പുറത്താക്കി

അടൂര്‍: ഗുരുതരമായ സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്ന് വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളെ സി പി എമ്മില്‍ നിന്നും പുറത്താക്കി. കൊടുമണ്‍ ഏരിയ കമ്മിറ്റിയംഗവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സൗദാ രാജന്‍, കലഞ്ഞൂരില്‍ നിന്നുള്ള ഏരിയ കമ്മിറ്റിയംഗം കിരണ്‍ എന്നിവരെയാണ് കൊടുമണ്‍ ഏരിയ കമ്മിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധം പലതവണ പാര്‍ട്ടി നേതൃത്വം താക്കീത് ചെയ്തിരുന്നതായറിയുന്നു.എന്നാല്‍ വനിതാ നേതാവിന്റെ ഫോണില്‍ കണ്ട ചില ഫോട്ടോകളും മറ്റ് രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും മെസേജുകളുമാണ് വിഷയം സങ്കീര്‍ണ്ണമാക്കിയത്.ഇതില്‍ ക്ഷുഭിതനായി ഇപ്പോള്‍ പുറത്തായ അംഗം നടത്തിയ പ്രകോപനപരമായ ചില നീക്കങ്ങളാണ് വിഷയം വഷളാക്കിയത്.

Pathanamthitta

സംഭവം വിവാദമായതോടെ ജില്ലാ നേതൃത്വത്തിലെ ചിലര്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ഇരുവരുടേയും വീടുകളിലെത്തി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്നഏരിയ കമ്മിറ്റി ഇവരെ തത്ക്കാലം പുറത്താക്കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യുകയും കൊടുമണ്‍ ഏരിയ കമ്മിറ്റിയുടെ മിനിറ്റ്‌സ് ബുക്ക് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് കൊണ്ടുവരാന്‍ ഏരിയ സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. ബുക്ക് ഹാജരാക്കിയതോടെ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ നടപടി നിര്‍ദ്ദേശിക്കുകയുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വയ്ക്കാക്കാനും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്കി.

മഹിളാ സംഘത്തിന്റെ ഭാരവാഹിത്യം ഉള്‍പ്പെടെ ഇവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളില്‍ നിന്നും സൗദാ രാജനെ ഒഴിവാക്കി. ഇത് സംബന്ധിച്ച് വിശദമായി അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനേയും ഏരിയ കമ്മിറ്റി നിയോഗിച്ചു. അംഗങ്ങളായ കെ.കെ.അശോക് കുമാര്‍, ബോസ്, അനീഷ് കുമാര്‍ എന്നിവരാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. എന്നാല്‍ വനിതാ നേതാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ലോക്കല്‍ സെക്രട്ടറിയായ മറ്റൊരു ഏരിയ കമ്മിറ്റിയംഗവും അന്വേഷണ കമ്മീഷന്‍ അന്വേഷണത്തില്‍ വെള്ളം ചേര്‍ത്തില്ലെങ്കില്‍ പുറത്തായേക്കും.

പുറത്താക്കപ്പെട്ടവരെ സംബന്ധിച്ച് മുമ്പും ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അംഗമാണ് ലോക്കല്‍ സെക്രട്ടറിയായ ഏരിയ കമ്മിറ്റിയംഗം.സൗദാ രാജനോട് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും അവര്‍ ഉടനെ രാജി വയ്ക്കാന്‍ തയ്യാറാകില്ലെന്നാണ് അറിയുന്നത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് പ്രസിഡന്റ് പദവി ഒഴിയാമെന്നാണ് അവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

സൗദാ രാജന്‍ രാജി വച്ചാല്‍ അങ്ങാടിക്കല്‍ ഡിവിഷനില്‍ നിന്നുള്ള സി പി എമ്മിലെ ബീനാ പ്രഭ പ്രസിഡന്റ് പദത്തിലെത്തും. സി പി ഐ യും ആരോപണത്തില്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അടിയന്തിരമായി രാജിവയ്പിക്കണമെന്ന നിലപാടിലാണെന്നറിയുന്നു.പാര്‍ട്ടി ഏരിയ - ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുസരിക്കുമോയെന്ന് കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+