പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാങ്ക് തട്ടിപ്പ്: പ്രതികളായവര്‍ രക്ഷപ്പെടുന്നതിന് സാഹചര്യമൊരുക്കുന്നതായി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കുമ്പളാംപൊയ്ക സര്‍വീസ് സകരണ ബാങ്കില്‍ തലച്ചിറ ശാഖയില്‍ നടന്ന സാമ്പത്തീക തട്ടിപ്പ് മൂടി വച്ച് പ്രതികളായവര്‍ രക്ഷപ്പെടുന്നതിന് സാഹചര്യമൊരുക്കുന്നതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ബാങ്കില്‍ നിലവില്‍ 10ല്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെന്നിരിക്കെ എല്ലവരെയും ഹെഡ് ആഫീസില്‍ ഇരുത്തി ഒരു ജീവനക്കാരനെകൊണ്ട് ശാഖ നടത്തുന്നതിന് ചുമതലപ്പെടുത്തി തട്ടിപ്പു നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തത് പ്രസിഡന്റ് മത്തായി ചാക്കോയാണ്.

ഇരട്ടപ്പൂട്ട് സമ്പ്രദായത്തില്‍ ക്യാഷ് ഇടപാടു നടത്തേണ്ട ബാങ്ക് ശാഖയില്‍ ഒരാളിനെ മാത്രം വച്ച് ഇടപാടുകള്‍ നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുത്തത് പ്രസിഡന്റാണ്. മൂന്നരവര്‍ഷമായി ശാഖയിലെ ക്യാഷ് എച്ച്.ഒ യിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് മായ്ച് കളയുകയുമാണ് പതിവ്. ഇത് സെക്രട്ടറി പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്തി നടപടി എടുക്കുന്നതിന് ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി അംഗങ്ങളെ അറിയിക്കരുതെന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടാതെ നോക്കിക്കൊള്ളണമെന്ന് നിര്‍ദ്ദേശം നല്‍കുകയുമാണ് പ്രസിഡന്റ് ചെയ്തത്.

pathanamthit

ഓഡിറ്റ് കാലയളവില്‍ ക്രമക്കേട് കണ്ടുപിടിക്കപ്പെടുകയും തുക ശാഖയിലെയും എച്ച്.ഒ യിലെയും കണക്കുകള്‍ ഒത്തു നോക്കിയപ്പോള്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് പതിനേഴര കോടിയിലധികം ഓഡിറ്റ് നോട്ട് തയ്യാറാക്കുന്ന ഘട്ടത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്യുന്നതിന് പൊലീസില്‍ കൈമാറുന്ന ഘട്ടത്തിലാണ് സംഭവം വെളിയില്‍ വന്നതും. ഉടനടി ഭരണ സമിതിയെ പിരിച്ചു വിട്ട് ഉത്തരവാദിയായ പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയാണ് സാധാരണഗതിയില്‍ ചെയ്യേണ്ടത്.

ഓഡിറ്റ് നോട്ടില്‍ പറയുന്ന ഏഴരക്കോടി രൂപാ ബാങ്കില്‍ നിന്നും തട്ടിയെടുത്തത് ആര്‍ക്കൊക്കെ ലഭിച്ചു എന്നറിയണമെങ്കില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. തട്ടിപ്പിന്റേ വ്യാപ്തി പരിശോധിക്കേണ്ട രേഖകളുടെ സൂക്ഷിപ്പുകാര്‍ എന്നിവരെ വിശദമായി ചോദ്യംചെയ്യേണ്ടതിനാല്‍ ഉന്നതതല അന്വേഷണം അനിവാര്യമാണ്. ഇപ്പോള്‍ തന്നെ അടച്ചു എന്ന് പറയപ്പെടുന്ന 75 ലക്ഷം രൂപാ തട്ടിപ്പു തുക എങ്ങനെ ബാങ്കില്‍ തിരിച്ചടക്കാന്‍ കഴിഞ്ഞെ എന്നും കൊള്ള മുതല്‍ തിരികെ നല്‍കുന്ന രീതിയാണെന്നും അദ്ദേഹം.

English summary
Pathanamthitta Local News allegation about bank fraud case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X