പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട:കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പിന് ജില്ലയിൽ തുടക്കം, ഉദ്ഘാടനം ചെന്നീര്‍ക്കരയില്‍!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെന്നീർക്കര ഊന്നുകൽ കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ലീലാ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ബാബു എബ്രഹാം പദ്ധതി വിശദീകരണം നടത്തി. ചെന്നീർക്കര വൈസ്പ്രസിഡന്റ് ജെയിംസ് കെ സാം, ഇലന്തൂർ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് പാപ്പച്ചൻ, ചെന്നീർക്കര വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൗലി വാലുതറയിൽ, ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജാ റെജി, ചെന്നീർക്കര ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാമണി സുധാകരൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ അംബികാദേവി, ഐസിഡിപി പ്രൊജക്ട് ഓഫീസർ ഡോ എലിസബേത്ത് ഡാനിയേൽ, എഡിസിപി ജില്ലാ കോഓർഡിനേറ്റർ പി.കെ സന്തോഷ്‌കുമാർ, എപിഒആർഎഎച്ച്‌സി ഡോ ബിഎൻ ഷാജി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആലീസ് രവി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

cow-

21 പ്രവൃത്തി ദിവസങ്ങളിലായാണ് പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ മുഴുവൻ ക്ഷീരകർഷകരുടേയും വീടുകൾ സന്ദർശിച്ച് വാക്‌സിനേഷൻ ടീമുകൾ കന്നുകാലികൾ, എരുമ, പോത്ത്, പന്നി എന്നിവയ്ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകും. ഇതിനായി ജില്ലയിൽ 110 ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വെറ്റിനറി സർജൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ, അറ്റൻഡന്റ് എന്നിവരടങ്ങുന്ന സംഘമാണ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്തുന്നത്. നാല് മാസം മുതൽ പ്രായമുള്ള കന്നുകാലികൾക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. ഓരോ പ്രതിരോധ കുത്തിവയ്പിനും 10 രൂപ ഈടാക്കും.

വനത്തിൽ മേയാനായി അഴിച്ച് വിടുന്ന കന്നുകാലികൾക്കും വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പിന് വിധേയമാകുന്ന എല്ലാ വളർത്തുമൃഗങ്ങൾക്കും 12 അക്ക തിരിച്ചറിയൽ ടാഗുകൾ നൽകും. കൂടാതെ മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ആനുകുല്യങ്ങൾക്കും ചികിത്സയ്ക്കുമായുള്ള മൃഗങ്ങളുടെ ജിയോ മാപ്പിംഗും ഇതിനോടൊപ്പം നടത്തുന്നുണ്ട്. ഇതിനായി കർഷകരുടെ ആധാർ നമ്പർ, പൂർണ വിവരങ്ങൾ, ഫോൺനമ്പർ, മൃഗങ്ങളുടെ വിശദവിവരങ്ങൾ, മൃഗങ്ങളുടെ ടാഗ് നമ്പർ എന്നിവ ശേഖരിക്കും. പഞ്ചായത്ത് വകുപ്പ്, ക്ഷീരവികസന വകുപ്പ്, വനംവകുപ്പ്, റവന്യൂവകുപ്പ്, ക്ഷീരസംഘങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗങ്ങൾക്ക് കുത്തിവയ്പ് നൽകുന്നത് നിരസിക്കുന്ന കർഷകരുടെ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട മേലുദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യും.

English summary
pathanamthitta local news animal husbandary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X