പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രട്ടാതി ജലമേളയ്ക്ക് ഭീഷണിയായി മരം; മരങ്ങൾ മുറിച്ച്മാറ്റണമെന്ന് വികസന സമിതി, അടിയന്തിര നടപടിക്ക് ശുപാർശ!

  • By Desk
Google Oneindia Malayalam News

ആറന്മുള: ഉതൃട്ടാതി ജലമേള നടക്കുന്ന ഇടശേരിമല കിഴക്ക് പള്ളിയോടക്കടവിന് സമീപം ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രസാദ് വേരുങ്കലാണ് ഇതുസംബന്ധിച്ച ആവശ്യം സമിതിയിൽ ഉന്നയിച്ചത്. സോഷ്യൽ ഫോറസ്ട്രി വിഭാഗം മരങ്ങളുടെ വില നിശ്ചയിച്ച് നൽകിയിട്ടുള്ള സാഹചര്യത്തിൽ ജലമേളയ്ക്ക് മുമ്പ് അത്യധികം അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു.

ആറന്മുള ഗ്രാമപഞ്ചായത്തിൽ കിടങ്ങന്നൂർ മാർക്കറ്റിന് മുമ്പിലുള്ള പിഡബ്ല്യുഡി റോഡിലെ വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കോഴിപ്പാലം ജംഗ്ഷനിൽ അപകടകരമായി നിൽക്കുന്ന ബദാംമരം മുറിച്ചു മാറ്റുക, ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പരിശോധന കർശനമാക്കു ക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.

Pathanamthitta

ഓമല്ലൂർകുളനട റോഡിന്റെ പുറമ്പോക്ക് കണ്ടെത്തി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് സമിതിയിൽ ആവശ്യമുയർന്നു. ഓമല്ലൂർകുളനട റോഡിൽ മാത്തൂർ ഗവൺമെന്റ് യുപിഎസ് മുതൽ കത്തോലിക്കപ്പള്ളി ഭാഗം വരെയുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടഞ്ഞുകിടക്കുന്ന തോട് പുനർനിർമിക്കുക, ഇലന്തൂർപ്രക്കാനം റോഡ് സഞ്ചാരയോഗ്യമാക്കുക, ചെന്നീർക്കരവള്ളിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പണി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് ഉന്നയിച്ചു.

ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാഅജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം വത്സമ്മ മാത്യു, ഭൂരേഖ തഹസീൽദാർ കെ.സതിയമ്മ, ഡെപ്യൂട്ടി തഹസീൽദാർ കെ.ജയദീപ്, വിവിധ തദ്ദേശഭരണ ഭാരവഹികൾ, രാഷ്ട്രീയകക്ഷി പ്രതിനിധി കൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News about Aranmula taluk development committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X