പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോജനങ്ങൾക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാൻ അവസരമൊരുക്കി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

പത്തനം​തിട്ട: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച വയോജന ക്ലബുകളോടനുബന്ധിച്ച് വായനമുറികൾ ഒരുക്കുന്നു. വയോജനങ്ങളുടെ മാനസികോല്ലാസമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ബ്ലോക്കിലെ ഇരുപത്തിയാറ് വയോജനക്ലബ്ബുകൾ കേന്ദ്രീകരിച്ചാണ് വായനാമുറി പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടങ്ങളുള്ള അംഗൻവാടികളിലാണ് വയോജനക്ലബ്ബുകൾ പ്രവർത്തിക്കുന്നത്.

അംഗൻവാടികളിലെ കുട്ടികളുടെ പഠനസമയത്തിന് ശേഷം വൈകുന്നേരങ്ങളിലാണ് ക്ലബിന്റെ കൂട്ടായ്മ. ഇതിനായി ക്ലബുകൾക്ക് 1.5 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നൽകിയിരിക്കുന്നത്. വയോജനങ്ങൾക്ക് മാനസികോല്ലാസത്തിനും ഒന്നിച്ചുചേരുവാനും വേദിയാവുകയാണ് വയോജന ക്ലബ്ബ്. വായിക്കുവാൻ പുസ്തകങ്ങളും വിനോദത്തിനായി ചെസ് ബോർഡ്, കാരംസ് ബോർഡ് എന്നിവയും ടിവി കാണാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ മേശ, കസേര, അലമാര എന്നിവയും നൽകിയിട്ടുണ്ട്.

Pathanamthitta

അംഗങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ കീഴിൽ ക്ലാസുകളും വൈദ്യപരിശോധനയും നടത്തി വരുന്നു. സാമൂഹ്യപ്രവർത്തകർ നയിക്കുന്ന ക്ലാസുകളും, വിനോദയാത്രയും പദ്ധതിയിലുൾപ്പെടുത്താനാണ് തീരുമാനം. ഒരു ബ്ലോക്ക് ഡിവിഷനിൽ രണ്ട് വയോജനക്ലബ്ബ് എന്ന നിലയിൽ ബ്ലോക്കിലെ 13 ഡിവിഷനുകളിലായി ഇരുപത്തിയാറ് ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നത്.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2017​18 വർഷത്തെ പ്രോജക്ടാണ് വയോജനക്ലബ്ബും വായനമുറിയും. പതിമൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്.. ഈ വർഷം വയോജനക്ലബ്ബിനായി എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആശകളും ആകുലതകളും പങ്ക് വയ്ക്കാൻ ലക്ഷ്യമിട്ടുള്ള ക്ലബ്ബിൽ ഇതിനോടകം നൂറോളം പേർ അംഗങ്ങളായിക്കഴിഞ്ഞു.

വയോജന ക്ലബുകളിൽ തുടങ്ങിയ വായനമുറിയുടെ ഉദ്ഘാടനം ആനിക്കാട് തടത്തിൽ പുരയിടം അംഗനവാടിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോൾ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീദേവി അധ്യക്ഷത വഹിച്ചു. എ.സി. തങ്കസ്വാമി, ടി.എ. അഗസ്റ്റീന, ഡോ. അഞ്ജലി കൃഷ്ണ, വനജകുമാരി എ.സി എന്നിവർ പ്രസംഗിച്ചു.

English summary
Pathanamthitta Local News about books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X