പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്:ഏഴു ടണ്‍ ആട്ട കൈമാറി
പത്തനംതിട്ട: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്. ദുരിതബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി ചര്‍ച്ചിന്റെ പഞ്ചാബ് ഭദ്രാസനം സമാഹരിച്ച ഏഴു ടണ്‍ ആട്ടയും 200 കിലോ അരിയും സഭയുടെ പരമാധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത ഇന്നലെ ജില്ലാ കലക്ടര്‍ പി.ബി. നൂഹിന് കൈമാറി.

Recommended Video

നാളെ തിരുവല്ലയില്‍ നടക്കുന്ന ചടങ്ങില്‍ 10 ടണ്‍ അരിയും രണ്ടു ടണ്‍ ആട്ടയും മന്ത്രി മാത്യു ടി. തോമസിന് കൈമാറുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പ്രളയബാധിത മേഖലകളില്‍ സഭയുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. സഭയുടെ വോളണ്ടിയര്‍മാര്‍ നിസ്വാര്‍ഥ സേവനമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പി.ആര്‍.ഓ ഫാ. സിജോ ജോസ് പന്തപ്പള്ളില്‍, ബിഷപ്പ് ജോജു മാത്യു, ഫാ. ഷിജു മാത്യു, ഫാ. തോമസ് ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications