Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെസ്‌​നയുടെ തിരോധാനം: യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരണമെന്ന് എ പി ജയൻ

പത്തനംതിട്ട: നൂറ് ദിവസം മുമ്പ് കാണാതായ റാന്നി ​ വെച്ചൂച്ചിറ സ്വദേശിനി ജസ്‌​നയുടെ തിരോധാനത്തെ സംബന്ധിച്ച യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരാൻ അടിയന്തിര നടപടികൾ വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ആവശ്യപ്പെട്ടു. ജസ്‌​നയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് എ പി ജയൻ ഈ ആവശ്യം ഉന്നയിച്ചത്.

ജസ്‌​നയുടെ തിരോധാനത്തെ സംബന്ധിച്ചുള്ള ദുരൂഹതകൾ നിലനിൽക്കുകയാണ്. അന്വഷണം നീണ്ടുപോകുന്നതിൽ പൊതസമൂഹത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനുള്ള ബാധ്യത അന്വേഷ സംഘത്തിന്റെ മേധാവിക്കാണ്. നൂതനവും ശാസ്ത്രീയവുമായ അന്വഷണ രീതികളിലൂടെ കേസ്സ് തെളിയിക്കണം. ഇതിനാവശ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ച് യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ പോലീസ് തയ്യാറാകണമെന്നും എ പി ജയൻ ആവശ്യപ്പെട്ടു.

pjayan-

എഐഎസ്എഫ് ജില്ലാ പ്രസിഡണ്ട് വിനീത് കോന്നി, സെക്രട്ടറി ബിബിൻ അടൂർ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം വി പ്രസന്നകുമാർ, സിപിഐ വെച്ചൂച്ചിറ ലോക്കൽ സെക്രട്ടറി സജിമോൻ കടയണിക്കാട്, റാന്നി മണ്ഡലം കമ്മറ്റിയംഗം എൻ ജി പ്രസന്നൻ, എ സി മാത്യു, സിജോ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+