പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പമ്പാ ത്രിവേണിയില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ഥാടകന്റെ മൃതദേഹം കിട്ടി: കാണാതായത് ബലിയിടുമ്പോള്‍!

  • By Desk
Google Oneindia Malayalam News

ശബരിമല: പിതൃതര്‍പ്പണം നടത്തുന്നതിനിടെ പമ്പാ ത്രിവേണിയില്‍ ഒഴുക്കില്‍പെട്ടു കാണാതായ തീര്‍ഥാടകന്‍ ആലപ്പുഴ കനാല്‍ വാര്‍ഡ് സന്ധ്യ ഭവനില്‍ ഗോപകുമാറി(32)ന്റെ മൃദേഹം കണ്ടെത്തി. പൊലീസും അഗ്നിരക്ഷാ സേനയും അയ്യപ്പ സേവാസംഘവും നടത്തിയ തിരച്ചിലില്‍ ആറാട്ടുകടവിനു താഴെനിന്നാണ് മൃദേഹം ലഭിച്ചത്. കര്‍ക്കടക മാസ പൂജയ്ക്ക് ദര്‍ശനത്തിനായി ആറംഗ സംഘത്തോടൊപ്പം തിങ്കളാഴ്ചയാണ് ഗോപകുമാര്‍ എത്തിയത്. പമ്പയില്‍ ബലിയിട്ട് പുണ്യസ്നാനവും നടത്തി സന്നിധാനത്തേക്കു മലകയറി ത്രിവേണിയില്‍ ഇറങ്ങിയതാണ്. ശക്തമായ മഴയില്‍ കരകവിഞ്ഞ നദിയിലെ ഒഴുക്കില്‍പെടുകയായിരുന്നു.

ആറാട്ടുകടവിനു താഴെയുള്ള തടയണയുടെ ഷട്ടറുകളില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകി എത്തിയ തടിയും കമ്പുകളും അടിഞ്ഞിരുന്നത് തിരച്ചിലിന്റെ ഭാഗമായി വലിച്ചു മാറ്റിയപ്പോഴാണ് കമ്പില്‍ കുടുങ്ങി കിടക്കുന്ന മൃദേഹം കണ്ടത്. പക്ഷേ, എടുക്കുന്നതിനു മുന്‍പ് തടയണയുടെ ഷട്ടറിന് അടിയിലൂടെ ശക്തമായ ഒഴുക്കില്‍പെട്ടു. ഉടന്‍ തന്നെ താഴെഭാഗത്ത് തിരച്ചില്‍ നടത്തുന്ന അഗ്നിരക്ഷാ സേനയ്ക്ക് പൊലീസ് സന്ദേശം നല്‍കി. അവര്‍ എത്തിയാണ് കരയ്ക്കെത്തിച്ചത്. മൃദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നു നടക്കും.

pathanamthit-

വിദേശത്തു ജോലി ചെയ്യുകയായിരുന്ന ഗോപകുമാര്‍ തിരിച്ചെത്തി നാട്ടില്‍ സ്വയംസംരംഭം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അവിവാഹിതനാണ്. ഉപേന്ദ്രന്‍- രമ ദമ്പതികളുടെ മകനാണ്. സഹോദരി: സന്ധ്യ. ഗോപകുമാറിന്റെ ആശ്രിതര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കു പുറമെ കാലവര്‍ഷക്കെടുതികളില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന നഷ്ടപരിഹാരമായ നാല് ലക്ഷം രൂപയും നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.പമ്പ സിഐ കെ.എസ്. വിജയന്‍, എസ്ഐ സുരേഷ് ബാബു, എഎസ്ഐ മോഹന്‍ലാല്‍, അഗ്നിരക്ഷാ സേനയുടെ ജില്ലാ ഫയര്‍ ഓഫിസര്‍ കെ.കെ. ഷിജു, അസി. സ്റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍ പിള്ള, ലീഡിങ് ഫയര്‍മാന്‍ പോള്‍ വര്‍ഗീസ്, ഫയര്‍മാന്മാരായ സജികുമാര്‍, ആര്‍. ശരത്, ആര്‍. ഹരികൃഷ്ണന്‍, അനുരാജ് എസ്. ജിതിന്‍, രഞ്ജി ഇ. രവി, ഹോം ഗാര്‍ഡുകളായ കെ.എസ്. അനില്‍കുമാര്‍, ജി. വേണുഗോപാല്‍ എന്നിവരും ആര്‍. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

English summary
Pathanamthitta Local News deady found from river.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X