Get Updates
Get notified of breaking news, exclusive insights, and must-see stories!

കായികപ്രേമികള്‍ക്ക് തുണയായി: ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയം നവീകരണം ആരംഭിച്ചു

ഇളമണ്ണൂര്‍: ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയം കായികപ്രേമികള്‍ക്ക് ഉതകുന്ന തരത്തിലാക്കിയെടുക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാ പഞ്ചായത്തും ഏനാദിമംഗലം പഞ്ചായത്തും കൈകോര്‍ത്താണ് സ്റ്റേഡിയത്തിന്റെ പണികള്‍ നടത്തുന്നത്. 47 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ഇതില്‍ 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന്റേതാണ്. ബാക്കി തുക പഞ്ചായത്തിന്റേതും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബി. രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ് അധ്യക്ഷത വഹിച്ചു. നിര്‍മാണം ഇങ്ങനെ സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നാലു വശങ്ങളും മതില്‍ കെട്ടുകയും സമീപത്തുള്ള തോടിന്റെ സൈഡ് കെട്ടുകയും ഗേറ്റ് സ്ഥാപിക്കുകയും ചെയ്യും. ഗ്രൗണ്ട് മണ്ണിട്ട് ഉയര്‍ത്തി കായികപ്രേമികള്‍ കളിക്കാന്‍ പറ്റിയ തരത്തിലാക്കിയെടുക്കും. വര്‍ഷങ്ങളായുള്ള ആവശ്യം ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിനടുത്ത് കിന്‍ഫ്രാ പാര്‍ക്കിലേക്ക് പോകുന്ന റോഡരികിലായി സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലം സ്റ്റേഡിയമാക്കി മാറ്റിയെടുക്കണമെന്നുള്ളതു വര്‍ഷങ്ങളായിട്ടുള്ള കായികപ്രേമികളുടെ ആവശ്യമായിരുന്നു.

Pathanamthitta

ഏറ്റെടുത്ത സ്ഥലം നോക്കാനും കാണാനും ആളില്ലാതെ നശിക്കുകയും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായി മാറുകയുമായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്തും ഏനാദിമംഗലം പഞ്ചായത്തും കൈകോര്‍ത്ത് സ്റ്റേഡിയമാക്കി മാറ്റിയെടുക്കാന്‍ തീരുമാനിച്ചത്. ഏനാദിമംഗലം പഞ്ചായത്തില്‍ സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്ത് ജില്ലാ പഞ്ചായത്തില്‍ സമ്മര്‍ദം ചെലുത്തിയാണു നിര്‍മാണത്തിനു 30 ലക്ഷം രൂപയും കൂടാതെ പഞ്ചായത്തില്‍ നിന്ന് 17 ലക്ഷം രൂപയും നേടിയെടുത്തു ജോലികള്‍ തുടങ്ങിയത്. കായിക മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+