വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം; മുൻ കരുതലുകൾ....
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ക്യാമ്പ് പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ഭക്ഷണവും കുടിവെള്ളവും മലിനമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും പാചകം ചെയ്യുന്നതിനു മുമ്പും കൈകൾ നന്നായി കഴുകണം.

കിണർ വെള്ളം ഉപയോഗിക്കുന്നവർ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് പോകുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ക്ലോറിനേഷൻ നടത്തിയശേഷം മാത്രമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂ. പൊതുസ്ഥലത്ത് തുപ്പുന്നത് രോഗങ്ങൾക്ക് ഇടയാക്കും. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും സുരക്ഷിതമായി മറവ് ചെയ്യണം. ക്യാമ്പ് സന്ദർശിക്കുന്ന ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ശരീരത്തിൽ മുറിവുമായി വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമാകും. രോഗബാധ സംശയിക്കുന്നുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.












Click it and Unblock the Notifications