പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയ്ക്ക് അഭിമാനം: രാജശ്രീയ്ക്ക് ജീവൻരക്ഷാപതക്, പുഴയില്‍ മുങ്ങിയ സഹോദരങ്ങളെ രക്ഷിച്ചു!

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: പമ്പാനദിയിൽ മുങ്ങിത്താണ സഹോദരങ്ങൾക്ക് പുതുജീവൻ നൽകിയ കോയിപ്രം സ്വദേശിനി രാജശ്രീയ്ക്ക് ഈ വർഷത്തെ ജീവൻരക്ഷാപതക്ക്. പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട പന്ത്രണ്ടും ആറും വയസുള്ളസഹോദരങ്ങളെ സ്വന്തം ജീവൻ പണയം വച്ച് രക്ഷപെടുത്തിയതിനാണ് പുരസ്​കാരം.

കഴിഞ്ഞവർഷം ഫെബ്രുവരി 16നായിരുന്നു സംഭവം. പമ്പാനദിയിലെ കൊടിഞ്ഞൂർക്കടവിൽ മുത്തശ്ശിക്കൊപ്പം കുളിക്കാൻ പോയതായിരുന്നു അനുജിത്തും അഭിജിത്തും. മുത്തശ്ശി ആറ്റിൽ കുളിച്ചുകൊണ്ടിരിക്കെ മറ്റൊരു കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. നിലതെറ്റി ആദ്യം അനുജത്തിയാണ് വെള്ളത്തിലേയ്ക്ക് വീണത്. അനുജനെ രക്ഷിക്കാനായി അഭിജിത്തും വെള്ളത്തിലേക്ക് ചാടി. നീന്തലറിയാതെ മരണത്തെ മുന്നിൽ കണ്ട കുട്ടികളെ സമീപത്ത് പശുവിനെ കെട്ടാനായി വന്ന രാജശ്രീ അതിസാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചത്.

jeevanrakshapathak-

പത്തനംതിട്ട പിഎസ്‌​സി ഓഫീസിൽ താൽക്കാലിക സെക്യരിറ്റി ജീവനക്കാരനായ പുവത്തൂർ ഗീതാഭവനിൽ ബി. രാമചന്ദ്രൻ നായരുടെ മകളാണ് രാജശ്രീ. ഡിഗ്രി കഴിഞ്ഞ് പിഎസ്‌​സി പരിശീലനം നടത്തുകയാണ് രാജശ്രീ. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായ രാജശ്രീയുടെ കുടുംബത്തിന്റെ ഏകവരുമാനം പശുവളർത്തലാണ്. ഇന്നലെ രാവിലെ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം പി.ടി ഏബ്രഹാം പ്രശംസാപത്രവും 1.5 ലക്ഷം രൂപയുടെ ചെക്കും രാജശ്രീക്ക് സമ്മാനിച്ചു.

English summary
pathanamthitta local news girl won Jeevan raksha pathak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X