പ്രളയക്കെടുതി; ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ: പത്തനംതിട്ടയിൽ മെഡിക്കൽ ക്യാമ്പ് ഊർജിതമാക്കി
പത്തനംതിട്ട: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി പ്രതരോധ നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും മെഡിക്കൽ ക്യാമ്പുകളും ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. പ്രളയബാധിത മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലൂടെയും ഊർജിത രോഗപ്രതരോധ നടപടികൾ നടന്നുവരുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ സ്വകാര്യ മെഡിക്കൽ ടീമുകൾ ഉൾപ്പെടെയുള്ളവർ ജില്ലയുടെ എല്ലാ ഭാഗത്തും പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ഡിഎംഡികെ നേതാവും തമിഴ് നടനുമായ ക്യാപ്റ്റൻ വിജയകാന്ത് ആശുപത്രിയിൽ, അഭ്യൂഹങ്ങൾ പരത്തരുതെന്ന് ഡിഎംഡികെ
ആരോഗ്യസേന എന്ന മെഡിക്കൽ സംഘത്തിന്റെ കീഴിൽ വോളന്റയേഴ്‌സിനെ നയോഗിച്ചുകൊണ്ട് പ്രളയം ദുരിതം ബാധിച്ച 24 പഞ്ചായത്തുകളിലെ 433 വാർഡുകളിൽ 100 വീടുകളിൽ രണ്ട് വോളന്റിയർ എന്ന കണക്കിൽ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശനം നടത്തും. ഇതിനായി ഡോക്ടർമാക്കും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും പരിശീലനം നൽകി.

കുടിവെള്ള സ്രോതസ്സുകൾ മലിനമായതിനാൽ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. ശുചീകരണപ്രവർത്തനങ്ങൾക്ക് ഇറങ്ങുന്ന ആളുകൾ എലിപ്പനി പ്രതരോധത്തിനായി ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴക്കേണ്ടതാണ്. ഇവ ആഴ്ചയിൽ രണ്ട് പ്രവശ്യം വീതമാണ് കഴക്കേണ്ടത്. ഗുളികകൾ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.
വെള്ളം കയറി ചെളിയടിഞ്ഞ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ആസ്മ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ പൊടി ശ്വസിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വീടുകളിലെത്തുന്ന വോളന്റയേഴ്‌സ് പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണറുകൾ ക്ലോറനേറ്റ് ചെയ്തതാണോ എന്ന് ഉറപ്പുവരുത്തും. ഇത് ചെയ്യാത്ത വീടുകളിൽ ക്ലോറനേഷൻ നടത്തും. ഏത് അടിയന്തരഘട്ടങ്ങളിലും ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ സേവനവും ലാബ് സൗകര്യം, മരുന്നുകൾ തുടങ്ങിയവും ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications